ന്യൂഡൽഹി: സ്വയം മഹത്വവത്കരിക്കാൻ ജവാഹർലാൽ നെഹ്രു തന്റെ ജന്മദിനം ശിശുദിനമായി പ്രഖ്യാപിക്കുകയായിരുന്നെന്ന് ആർ.എസ്.എസ്. പ്രസിദ്ധീകരണം 'ഓർഗനൈസർ'. നെഹ്രുവിന്റെ മരണത്തിന് ഒമ്പതുവർഷം മുമ്പുമുതൽ നവംബർ 14 ശിശുദിനമായി ആഘോഷിക്കാൻ തുടങ്ങിയെന്ന് മാസികയുടെ മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. പത്രപ്രവർത്തകനായ ആർ.കെ. മാലാനി 1955-ൽ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കിയാണ് മുഖപ്രസംഗം. “അദ്ദേഹം ജീവിച്ചിരിക്കുമ്പോൾത്തന്നെ അതിനുള്ള ഉത്തരവിട്ടിരുന്നു. രാജ്യത്തെ കുട്ടികളോടുള്ള അമിതമായ സ്നേഹമല്ല അതിനുപിന്നിൽ. മറിച്ച്, പൊതുജനപിന്തുണ വർധിപ്പിക്കുന്നതിനും സോവിയറ്റ് നേതാക്കളുടെ ശ്രദ്ധ നേടുന്നതിനുമായിരുന്നു ഈ നീക്കം.” സ്വയം മഹത്വവത്കരിക്കാനുള്ള നെഹ്രുവിന്റെ ശ്രമത്തെ ഹിറ്റ്ലറുമായി മുഖപ്രസംഗത്തിൽ ഉപമിക്കുന്നു. നിലവിലെ ശിശുദിനാഘോഷത്തെയും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ആഘോഷത്തിന്റെ പേരിൽ വിദ്യാർഥികളുടെ പഠനസമയം പാഴാക്കുകയാണെന്നാണ് വിമർശനം. content highlights:childrens day,jawaharlal nehru,RSS,congress
from mathrubhumi.latestnews.rssfeed https://ift.tt/2PChW6v
via
IFTTT
No comments:
Post a Comment