ശിവസേന ഏഴ് സംസ്ഥാനങ്ങളിൽ അയ്യപ്പജ്യോതി പ്രയാണത്തിന് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

ശിവസേന ഏഴ് സംസ്ഥാനങ്ങളിൽ അയ്യപ്പജ്യോതി പ്രയാണത്തിന്

മുംബൈ: ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്നും ഈ ആവശ്യം മുൻനിർത്തി ഏഴു സംസ്ഥാനങ്ങളിൽ അയ്യപ്പജ്യോതിപ്രയാണം സംഘടിപ്പിക്കുമെന്നും വിവിധ സംസ്ഥാനങ്ങളിലെ ശിവസേന നേതാക്കൾ മുംബൈയിൽ പറഞ്ഞു. ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയെ കണ്ടശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന വ്യാജേന പോലീസ് പമ്പയിലും സന്നിധാനത്തും അയ്യപ്പഭക്തർക്കെതിരേ നടപടി സ്വീകരിക്കുകയാണെന്ന് ശിവസേന കേരള പ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ കുറ്റപ്പെടുത്തി. തീർഥാടനകേന്ദ്രത്തിലെ നിരോധനഉത്തരവ് പിൻവലിച്ച് സന്നിധാനത്ത്നിന്ന് പോലീസിനെ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈയിൽചേർന്ന യോഗത്തിൽ ശിവസേന കർണാടക സംസ്ഥാന നേതാക്കളായ രാജുഭവാനി, മധുകർ മുദ്രാടി, ഹൈദരാബാദ് ശിവസേന സിറ്റി അധ്യക്ഷൻ അർജുൻയാദവ്, അയ്യപ്പ രക്ഷാസമിതി മഹാരാഷ്ട്ര ഓർഗനൈസിങ് സെക്രട്ടറി ബാലൻ നായർ, ശിവസേന കേരള വക്താവ് അഡ്വ. പേരൂർക്കട ജി. ഹരികുമാർ എന്നിവർ പങ്കെടുത്തു. content highlights:sivasena, sabarimala,kerala


from mathrubhumi.latestnews.rssfeed https://ift.tt/2BiCXuo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages