ശബരിമലയിൽ സമരം കടുപ്പിക്കാൻ യു.ഡി.എഫ്. - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

ശബരിമലയിൽ സമരം കടുപ്പിക്കാൻ യു.ഡി.എഫ്.

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ കൈയുംകെട്ടി നോക്കിനിൽക്കാനാകില്ലെന്ന തിരിച്ചറിവിൽ യു.ഡി.എഫ്. നിലപാട് കടുപ്പിക്കുന്നു. സുരക്ഷയുടെ പേരിൽ സർക്കാർ ശബരിമലയിൽ പോലീസ്രാജ് നടപ്പാക്കുകയാണെന്നാണ് യു.ഡി.എഫ്. കുറ്റപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ എന്നീ എം.എൽ.എ.മാരെ പാർട്ടി ശബരിമലയിലേക്ക് അയച്ചത്. യുവതീപ്രവേശ വിവാദത്തിൽ കുടുങ്ങിയതോടെ തീർഥാടനകാലത്ത് ദേവസ്വം ബോർഡിന് കാര്യമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായിട്ടില്ല. ഇക്കാര്യം ഉയർത്തിക്കാട്ടി സമരം ശക്തമാക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ യു.ഡി.എഫ്. ആലോചന. ഞായറാഴ്ച രാത്രി സന്നിധാനത്ത് അറസ്റ്റ് ഉണ്ടായതോടെ വിഷയത്തിൽ ഇനിയും നോക്കിനിൽക്കുന്നത് ബുദ്ധിയല്ലെന്ന നിലപാടിലേക്ക് എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. കെ. മുരളീധരനും കെ. സുധാകരനുമാണ് ആദ്യംമുതൽ ഈ നിലപാടിന്റെ വക്താക്കൾ. സർക്കാർനടപടികളുടെ പേരിൽ ഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മുൻനിർത്തിയായിരിക്കും യു.ഡി.എഫ്. പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് വരിക്കണമെന്ന തീരുമാനത്തിലേക്ക് യു.ഡി.എഫ്. എത്തിയത് ഇതിനെ തുടർന്നാണ്. എതിർപ്പിന്റെ ആനുകൂല്യം ബി.ജെ.പി.യിലേക്ക് കേന്ദ്രീകരിക്കപ്പെടാതിരിക്കണമെന്നതും കോൺഗ്രസിന് മുമ്പിലുള്ള വെല്ലുവിളിയാണ്. എന്നാൽ, ബി.ജെ.പി. പുലർത്തുന്ന തീവ്രനിലപാട് സ്വീകരിക്കാൻ കോൺഗ്രസിനോ യു.ഡി.എഫിനോ കഴിയില്ല. ഇതിനിടയിൽ നിന്നുകൊണ്ട് വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട് ആവർത്തിച്ചു പ്രഖ്യാപിക്കാനാണ് യു.ഡി.എഫ്. ശ്രമം. content highlights: sabarimala, udf, rss, bjp, cpm,sabarimala protest


from mathrubhumi.latestnews.rssfeed https://ift.tt/2QWdKex
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages