നോട്ട് നിരോധനം കര്‍ഷകരെ ഗുരുതരമായി ബാധിച്ചെന്ന് കേന്ദ്രകാര്‍ഷിക മന്ത്രാലയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

നോട്ട് നിരോധനം കര്‍ഷകരെ ഗുരുതരമായി ബാധിച്ചെന്ന് കേന്ദ്രകാര്‍ഷിക മന്ത്രാലയം

ന്യൂഡൽഹി: നോട്ട് നിരോധനം രാജ്യത്തെ കർഷകരെ സാരമായി ബാധിച്ചെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം. പാർലമെന്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് കർഷകരെ നോട്ട് നിരോധനം ബാധിച്ചുവെന്ന് മന്ത്രാലയം സമ്മതിച്ചത്. നോട്ട് നിരോധനം മൂലമുണ്ടായ പണത്തിന്റെ ലഭ്യതക്കുറവ് കാരണം ലക്ഷക്കണക്കിന് കർഷകർക്ക് റാബി സീസണിൽ ( വസന്ത കാലം) വിത്തുകളും വളവും വാങ്ങാൻ സാധിക്കാതെ വന്നുവെന്നാണ് കാർഷിക മന്ത്രാലയം സമ്മതിച്ചത്. നോട്ട് അസാധുവാക്കൽ കാലത്ത് വിളകൾ വിൽക്കുവാനോ വിത്തുവിതയ്ക്കാനോ സാധിച്ചിരുന്നില്ലെന്നും സ്റ്റാൻഡിങ് കമ്മിറ്റിയെ കാർഷിക മന്ത്രാലയം അറിയിച്ചു. നോട്ട് അസാധുവാക്കൽ കർഷകരുടെ കൈവശമുണ്ടായിരുന്ന നോട്ടുകൾ ഉപയോഗശൂന്യമാക്കി. ഇത് കർഷകരെ ഗുരുതരമായി ബാധിച്ചുവെന്നും കാർഷികമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതേസമയത്ത് സർക്കാർ വികരണത്തിനു വെച്ച വിത്തുകൾപോലും വിൽക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.നാഷണൽ സീഡ് കോർപ്പറേഷന്റെ പക്കലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റൽ വിത്തുകൾ വിൽക്കാൻ പറ്റാതെ ആയി. വിത്തുകൾ വാങ്ങാൻ അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാമെന്ന ഇളവ് കൊണ്ടുവന്നെങ്കിലും അത് സ്ഥിതി മെച്ചപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. നോട്ട് അസാധുവാക്കൽ വൻകിട കർഷകരേയും ബാധിച്ചു. തങ്ങളുടെ നിലങ്ങളിൽ പണിയെടുക്കുന്ന തൊളിലാളികൾക്ക് കൂലികൊടുക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ള അവസ്ഥയുണ്ടായെന്നും കാർഷികമന്ത്രാലയം പറയുന്നു. അതേസമയം നോട്ട് അസാധുവാക്കൽ പിന്നീടുള്ള സാമ്പത്തിക പാദങ്ങളിൽ തൊഴിൽ കൂട്ടിയെന്ന് തൊഴിൽ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ നോട്ട് അസാധുവാക്കൽ നടപടിയെ പ്രതിപക്ഷ അംഗങ്ങൾ നിശിതമായി വിമർശിച്ചു. സുഷ്മ-ചെറുകിട- ഇടത്തരം വ്യവസായങ്ങളിൽ ഉണ്ടായ തൊഴിൽ നഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ നൽകണമെന്ന് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെ 31 അംഗങ്ങളാണ് പാർലമെന്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലുള്ളത്. Content highlights:Demonetization,Agricultural Ministry, Cenrtral government, Farmers, Prliament Standing Committee


from mathrubhumi.latestnews.rssfeed https://ift.tt/2ztGvsr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages