ബിജെപി സര്‍ക്കുലർ പറയുന്ന സാധനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

ബിജെപി സര്‍ക്കുലർ പറയുന്ന സാധനങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലവിഷയത്തിൽ ബിജെപി സർക്കുലറിനെതിരെ ഹൈക്കോടതി. ശബരിലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പരിചയസമ്പന്നരായ ആളുകൾ ശബരിമലയിൽ എത്തണമെന്നും കൈവശം ചില സാധനങ്ങൾ ഉണ്ടാകണമെന്നും നിർദ്ദേശിക്കുന്ന ബി.ജെ.പിയുടെ ഒരു സർക്കുലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്താണ് ഈ സാധനങ്ങളെന്ന് പോലീസ് ന്യായമായും അന്വേഷിക്കേണ്ടതല്ലെയെന്ന്കോടതി ചോദിച്ചു. ഇക്കാര്യം പരാമർശിച്ച് ഹർജിക്കാരനെയും കോടതി വിമർശിച്ചു. ശബരിമല വിഷയത്തിൽആരെയും പഴിചാരുന്നില്ല. എന്നാൽ കാര്യങ്ങൾ സുഗമമായി നടത്തുന്നതിന് എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി പിന്നീട് പറഞ്ഞു. ഓരോ ദിവസവും ആരൊക്കെ എത്തണമെന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനാണ് സർക്കുലർ ഇറക്കിയത്. ഇത് പിന്നീട് പുറത്താവുകയും വിവാദമാവുകയും ചെയ്തു. കഴിഞ്ഞ ദിവസം കോടതിയിൽ അഡ്വക്കേറ്റ് ജനറൽ ബിജെപി സർക്കുലറിന്റെ പകർപ്പുകൾ ഹാജരാക്കി. സംഘടിതമായി മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന സമർഥിക്കുന്നതിനായാണ് സർക്കുലർ കോടതിയിൽ ഹാജരാക്കിയത്. Content Highlights: Kerala highcourt, Sabarimala Protest, BJP Circular, sabarimala Pilgrims


from mathrubhumi.latestnews.rssfeed https://ift.tt/2ORYM7u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages