കാമുകന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; കാമുകി വെട്ടിനുറുക്കി ബിരിയാണിവെച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

കാമുകന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; കാമുകി വെട്ടിനുറുക്കി ബിരിയാണിവെച്ചു

അൽഐൻ:കാമുകൻ മറ്റൊരാളെ വിവാഹം കഴിക്കാൻ തയാറായതിൽ പ്രകോപിതയായ യുവതി കാമുകനെ കൊന്ന് ബിരിയാണിവെച്ചു. യുഎഇയിൽ താമസിയ്ക്കുന്ന മൊറോക്കൻ സ്വദേശിനിയാണ് ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ബ്ലെന്ററിൽ ഇട്ട്ചതച്ചെടുത്ത ശേഷം ബിരിയാണിവെച്ച് വീട്ടുകാർക്ക് വിളമ്പി. വീട്ടിലെ ജോലിക്കാർ ഉൾപ്പെടെയുള്ളവർ ഈ ഭക്ഷണം കഴിച്ചു. യുവതി എങ്ങനെയാണ് കൊലപാതകം നടത്തിയത് എന്ന് വ്യക്തമായിട്ടില്ല. മജ്ബൂസ് എന്ന പരമ്പരാഗത അറേബ്യൻ വിഭവമാണ് യുവതി തയ്യാറാക്കിയത്. മാംസവും ചോറും ഉപയോഗിച്ചുള്ള ഈ വിഭവം ബിരിയാണിക്ക് സമാനമാണ്. നവംബർ പതിമൂന്നുമുതൽ യുവാവിനെ കാണാനില്ലായിരുന്നു. ഇതെ തുടർന്ന് യുവാവിന്റെ സഹോദരൻ യുവതിയുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കുറേ നാളായി കാമുകനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന മറുപടിയാണ് യുവതി നൽകിയത്. ഇതോടെ സഹോദരൻ പോലീസിൽ സഹോദരനെ കാണാനില്ലെന്ന് അൽഐൻ പോലീസിൽ പരാതി നൽകി. പോലീസ് യുവതിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബ്ലെന്ററിൽ നിന്നും യുവാവിന്റെ പല്ല് ലഭിച്ചതോടെയാണ് കൊടും ക്രൂരതയുടെ കഥ ചുരുളഴിയുന്നത്. പല്ല് യുവാവിന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യം കുറ്റം നിഷേധിച്ച യുവതി പിന്നീട് താൻ ആണ് കാമുകനെ കൊന്നതെന്ന് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. യുവതിയെ കോടതിയിൽ ഹാജരാക്കി. Content Highlight: Woman killed lover and cooked Biriyani


from mathrubhumi.latestnews.rssfeed https://ift.tt/2S4TiIt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages