ഇൻഡോർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. നോട്ടു നിരോധനത്തിലും ജി.എസ്.ടിയിലും റഫാൽ ഇടപാടിലും സർക്കാരിന്റെ പിഴവുകൾ എടുത്തുപറഞ്ഞ മൻമോഹൻ എല്ലാവരും ഒന്നിച്ച് ചേർന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. റഫാൽ ഇടപാടിൽ രാജ്യം സംശയത്തോടെയാണ് സർക്കാരിനെ നോക്കുന്നത്. അവർക്ക് സത്യം അറിയാൻ ആഗ്രഹമുണ്ട്. പ്രതിപക്ഷത്തുള്ളവരടക്കം നിരവധി സംഘടനകൾ ഇടപാട് സംയുക്ത പാർലമെന്ററി സമിതിയേക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ അതിന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനം ഒരിക്കലും മരിക്കാത്ത പിഴവാണ്, കള്ളപ്പണം പിടിച്ചെടുക്കാനും കഴിഞ്ഞില്ല- ഇൻഡോറിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജി.എസ്.ടിയേയും റഫാൽ ഇടപാടിനേയും വിമർശിച്ച മൻമോഹൻ 2014 ൽ മോദി നൽകിയ ജോലി വാഗ്ദാനം ഇനിയും പാലിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2BoaeUV
via
IFTTT
No comments:
Post a Comment