നിരോധനാജ്ഞ ലംഘിച്ചു; യുഡിഎഫ് സംഘത്തെ നിലയ്ക്കലില്‍ തടഞ്ഞു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

നിരോധനാജ്ഞ ലംഘിച്ചു; യുഡിഎഫ് സംഘത്തെ നിലയ്ക്കലില്‍ തടഞ്ഞു

നിലയ്ക്കൽ: ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ട യുഡിഎഫ് സംഘത്തെ പോലീസ് നിലയ്ക്കലിൽ തടഞ്ഞു. എംഎൽഎമാരെ മാത്രമേ കയറ്റിവിടാനാവൂ എന്നും അണികൾ പിരിഞ്ഞുപോകണമെന്നും പോലീസ് നിർദേശം നല്കിയതോടെ നേതാക്കൾ റോഡ് ഉപരോധിച്ചിരിക്കുകയാണ്. ശബരിമലയിൽ അനാവശ്യ നിയന്ത്രണങ്ങളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരിന്റെ നടപടികളോട് വ്യക്തമായ വിയോജിപ്പാണുള്ളത്. എംഎൽഎമാരെ മാത്രം കയറ്റിവിടാമെന്ന് പോലീസ് നിലപാടിനോട് യോജിപ്പില്ല. നിരോധനാജ്ഞ പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. കലാപങ്ങളോ കുഴപ്പങ്ങളോ ഉണ്ടാക്കുന്നവരെയല്ല സമാധാനപരമായി തീർഥാടനത്തിനെത്തുന്നവരെയാണ് പോലീസ് തടയുന്നത്. പമ്പയിലും സന്നിധാനത്തും തീർഥാടകർക്ക് പര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് വിലയിരുത്തിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സർക്കാർ സൗകര്യങ്ങളൊരുക്കി കൊടുത്തിട്ടില്ല. അയ്യപ്പഭക്തരെ എന്തിനാണ് പോലീസ് തടയുന്നത്. സർക്കാർ ഭക്തന്മാരെ ബുദ്ധിമുട്ടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടി, പിജെ ജോസഫ്, അടൂർ പ്രകാശ്, ആന്റോ ആന്റണി, സിപി ജോൺ, ജോണി നെല്ലൂർ, ജോസഫ് എം പുതുശ്ശേരി, എംകെ മുനീർ, എൻ.കെ പ്രേമചന്ദ്രൻ, ജി.ദേവരാജൻ, ബെന്നി ബെഹ്നാൻ,ലതികാ സുഭാഷ്തുടങ്ങിയവർ യു.ഡി.എഫ് സംഘത്തിലുണ്ട്. content highlights:UDF LEADERS, NILAKKAL, SABARIMALA WOMEN ENTRY PROTEST


from mathrubhumi.latestnews.rssfeed https://ift.tt/2KiFVS9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages