തിരുവനന്തപുരം: സന്നിധാനത്തെ നിരോധനാജ്ഞ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്ന പോലീസ് നടപടികൾ അംഗീകരിക്കാനാവില്ല. ശബരിമല തീർഥാടനം അട്ടിമറിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് കോൺഗ്രസിന്റെ തീരുമാനമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. അയ്യപ്പഭക്തരെ വിരിവയ്ക്കാൻ പോലും പോലീസ് അനുവദിക്കുന്നില്ല. നടപ്പന്തലിൽ വിരിവയ്ക്കാനോ വലിയകാണിക്ക ഇടാനോ ഒന്നും സമ്മതിക്കില്ലെന്ന് പോലീസ് പറയുന്നത് ന്യായീകരിക്കാനാവില്ല. നിരോധനാജ്ഞ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. വാവര് നടയിൽ പ്രവേശനം അനുവദിക്കാത്തത് നീതിയുക്തമല്ല. സർക്കാരിനെതിരായ സമരമല്ല തങ്ങൾ നടത്തുന്നത്. ഭക്തജനങ്ങൾക്ക് നീതി ലഭിക്കാൻ നിരോധനാജ്ഞ ലംഘിക്കാൻ തങ്ങൾ മടിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.സന്നിധാനത്തേക്ക് തിരിക്കും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. Content Highlights:SABARIMALA, RAMESH CHENNITHALA ,CONGRESS AGAINST GOVERNMENT
from mathrubhumi.latestnews.rssfeed https://ift.tt/2QV6GyB
via
IFTTT
No comments:
Post a Comment