ശബരിമല: ഞായറാഴ്ച രാത്രിയിൽ ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 68 പേരെ പത്തനംതിട്ട മുൻസിഫ് കോടതി റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ബുധനാഴ്ച പത്തനംതിട്ട കോടതി പരിഗണിക്കും. സന്നിധാനത്തുനിന്ന് അറസ്റ്റ് ചെയ്തവരെ മണിയാർ പോലീസ് ക്യാമ്പിലേക്കാണ് കൊണ്ടുപോയിരുന്നത്. ഇവിടെ നിന്നാണ് ഇവരെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചത്. 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയതത്. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാകും ഇവരെ കൊണ്ടുപോകുകയെന്നാണ് വിവരം. സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്നു, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നി ജാമ്യമില്ലാ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊട്ടാരക്കര സബ്ജയിലിലേക്കാണ് സാധാരണ ഇവിടെനിന്ന് റിമാൻഡ് ചെയ്യുന്നവരെ കൊണ്ടുപോകുക. ഇത്രയും പേരെ ഉൾക്കൊള്ളാൻ ജയിലിൽ സ്ഥലമില്ലാത്തതുകൊണ്ടാണ് ഇ വരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതെന്നാണ് വിവരം. വലിയ പ്രതിഷേധമാണ് കോടതിക്കു പുറത്ത് നടക്കുന്നത്. അതിനാൽ ശക്തമായ പോലീസ് കാവലിലാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. കോടതിക്ക് പുറത്ത് വലിയൊരു ജനസഞ്ചയമാണ് ഇവരെ കാണാനും അഭിവാദ്യമർപ്പിക്കാനും എത്തിയത്. ഇവരെ അറസ്റ്റ് ചെയ്തി കൊണ്ടുവന്ന മണിയാർ ക്യാമ്പിനു പുറത്തും വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. മൂന്നുബസുകളിലായാണ് ഇവരെ ജയിലിലേക്ക് കൊണ്ടുപോയത്. ഹരിവരാസനം കഴിഞ്ഞതിനു ശേഷവും സന്നിധാനത്ത് നാമജപം തുടർന്നതോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യഭിഷേകം കഴിഞ്ഞ് അറസ്റ്റിന് വഴങ്ങാമെന്ന് ഇവർ പറഞ്ഞതെങ്കിലും പോലീസ് അത് അംഗീകരിച്ചിരുന്നില്ല. അറസ്റ്റിലായ സംഘത്തിൽ 18 വയസിൽ താഴെയുള്ള ഭക്തനുമുണ്ടായിരുന്നു. ഇയാളെ പിന്നീട് മണിയാർ ക്യാമ്പിൽ എത്തിയതിന് ശേഷം വിട്ടയച്ചു. മൂവാറ്റുപുഴ,പെരുമ്പാവൂർ സ്വദേശികളാണ് അറസ്റ്റിലായവരിൽ ഏറെയും. Content highlights: Sabarimala protest, Pathanamthitta muncif court remand 68Protesters

from mathrubhumi.latestnews.rssfeed https://ift.tt/2PCmeux
via IFTTT
from mathrubhumi.latestnews.rssfeed https://ift.tt/2PCmeux
via IFTTT
No comments:
Post a Comment