പി. മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്. - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

പി. മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്.

ഇ വാർത്ത | evartha
പി. മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്.

കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരില്‍ തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. കേസില്‍ ആദ്യം അറസ്റ്റിലായ സുധീഷിന്റെ വീടിന് നേരയാണ് ആക്രമണം.

കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തിയിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരുന്നുണ്ട്. നാദാപുരം, കുറ്റ്യാടി മേഖലയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.

പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെയും ഹര്‍ത്താലിന്റെ മറവിലാണ് ആസുത്രിതമായി ആക്രമിച്ചത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Qb3fqq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages