ഇ വാർത്ത | evartha
‘മീ ടു’ വെളിപ്പെടുത്തലില്‍ നടി പ്രിയാമണി
മീടൂ വെളിപ്പെടുത്തലുകളില്‍ നിലപാട് വ്യക്തമാക്കി നടി പ്രിയാമണി രംഗത്ത്. മീ ടു പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമമല്ലെന്ന് പ്രിയാ മണി പറയുന്നു. ”അവര്‍ക്ക് ചിലത് പറയാനുണ്ട്. അത് ഇപ്പോള്‍ തുറന്നുപറയുന്നുവെന്ന് മാത്രം. അനുഭവങ്ങളാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. അത്തരം വ്യക്തികള്‍ക്കൊപ്പമാണ് ഞാന്‍” പ്രിയാ മണി പറഞ്ഞു.
”എല്ലായിടത്തും മീ ടൂവിന് കാരണമായേക്കാവുന്ന സംഭവങ്ങളുണ്ട്. അതില്‍ ചിലത് പുറത്തുവരുന്നുവെന്ന് മാത്രം. എങ്കിലും അതൊരു വലിയ മുന്നേറ്റമാണ്. ഇനിയും അത്തരം തുറന്നുപറച്ചിലുകള്‍ ഉണ്ടാവണം. വെറും പ്രശസ്തിക്കായി ഒരു പെണ്‍കുട്ടിയും അത്തരം കാര്യം തുറന്നുപറയാറില്ല. അത്രയും വേദനിപ്പിക്കുന്ന അനുഭവമായതിനാലാവണം തുറന്നുപറയാന്‍ അവര്‍ തുനിയുന്നത്. അത്തരക്കാര്‍ക്കൊപ്പമാണ് ഞാന്‍. അത്തരം പ്രവര്‍ത്തനങ്ങളില്‍ അഭിമാനവും സന്തോഷവും തോന്നുന്നു”പ്രിയാമണി പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2DJ9WJE
via IFTTT

No comments:
Post a Comment