എം ഐ ഷാനവാസ് എം പി അന്തരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

എം ഐ ഷാനവാസ് എം പി അന്തരിച്ചു

ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലം എം പിയുമായ എം ഐ ഷാനവാസ്(67) അന്തരിച്ചു. ചെന്നൈ ക്രേംപേട്ടിലെ ഡോ.റെയ് ല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സെന്ററിൽ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. പാൻക്രിയാസ് ശസ്ത്രക്രിയ നടത്തിയിട്ടുളള അദ്ദേഹത്തിന് ദീർഘനാളായി ആരോഗ്യപ്രശ്നങ്ങൾ നിലനിന്നിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നവംബർ ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് നവംബർ രണ്ടിന് കരൾ മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാൽ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആവുകയായിരുന്നു പ്രശസ്ത അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂർജഹാൻ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബർ 22ന് കോട്ടയത്താണ്ഷാനവാസിന്റെ ജനനം. ഭാര്യ: ജുബൈദിയത്ത്. മക്കൾ: ഹസീബ്, അമീനാ. മരുമക്കൾ: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടർ കെ.എം.ആർ.എൽ.).തെസ്ന. കെ എസ് യുവിലൂടെയാണ് ഷാനവാസിന്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് 1972-73 കാലത്ത് കാലിക്കട്ട് യൂണിവേഴ്സിറ്റി ചെയർമാൻ, 1978 ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, 1983ൽ കെ പി സി സി ജോയന്റ് സെക്രട്ടറി, 1985ൽ കെ പി സി സി വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1987ലും 1991ലും വടക്കേക്കരയിലും ,1996 ൽ പട്ടാമ്പിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും1999ലും 2004ലും ചിറയൻകീഴ് ലോക്സഭമണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു.എ റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി.1,53,439 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പിൽ 20870 വോട്ടുകൾക്ക് വിജയം ആവർത്തിച്ചു. content highlights:M I Shanavas mp Passed away, mi shanavas


from mathrubhumi.latestnews.rssfeed https://ift.tt/2OV8TbA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages