ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സംയുക്ത സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് ഭീകരരും കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. നദിഗാം ഗ്രാമത്തിൽ പതിവ് തിരച്ചിൽ നടത്തുന്നതിനിടെ പോലീസും സി.ആർ.പി.എഫും അടങ്ങിയ സംയുക്ത സേനക്കു നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് നാല് ഭീകരർ കൊല്ലപ്പെട്ടത്. ശ്രീനഗറിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ നടന്ന നദിഗാം. content highlights:One army and 4 terrorists Killed in Shopian J&K
from mathrubhumi.latestnews.rssfeed https://ift.tt/2QRu6F8
via
IFTTT
No comments:
Post a Comment