ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസിൽ സോണിയാ ഗാന്ധിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദൽ. കലാപത്തിന്റെ ഗൂഢാലോചന സോണിയയുടെ വസതിയിലാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സോണിയയെ വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണം. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് സോണിയാ ഗാന്ധിയോട് നുണപരിശോധനയ്ക്ക് വിധേയയാകാൻ നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ഡൽഹി കോടതി യശ്പാൽ സിങ് എന്നയാൾക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സുഖ്ബീർ ബാദൽ സോണിയാ ഗാന്ധിക്കെതിരെ രംഗത്ത് വന്നത്. എൻ.ഡി.എ അധികാരത്തിൽ വന്നതിന് പിന്നാലെ 2015ലാണ് സിഖ് വിരുദ്ധ കലാപം അന്വേഷിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കോൺഗ്രസ് സർക്കാർ കേസ് അവസാനിപ്പിച്ചതാണെന്നും അത് വീണ്ടും തുറക്കാൻ മോദി സർക്കാർ വേണ്ടിവന്നുവെന്നും ബാദൽ പറഞ്ഞു. കലാപം പുനരന്വേഷിക്കാൻ തീരുമാനിച്ച കേന്ദ്രസർക്കാർ നീക്കത്തെ ബാദൽ പ്രശംസിക്കുകയും ചെയ്തു. Content Highlights:1984 Anti Sikh Riot,Sonia Gandhi,Sukhbir Badal Singh
from mathrubhumi.latestnews.rssfeed https://ift.tt/2TxUMwg
via
IFTTT
No comments:
Post a Comment