ഒന്നരവയസുകാരിയെ അമ്മ അടിച്ചു കൊന്നു; മന്ത്രവാദത്തിനെന്ന് സംശയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 17, 2018

ഒന്നരവയസുകാരിയെ അമ്മ അടിച്ചു കൊന്നു; മന്ത്രവാദത്തിനെന്ന് സംശയം

ലഖ്നൗ: 18 മാസം പ്രായമുള്ള മകളെ അടിച്ചു കൊന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദപ്രവൃത്തികളുടെ ഭാഗമായാണ് മുപ്പത്തിരണ്ടുകാരിയായ ഗീതാദേവി ഇത്തരമൊരു നീച പ്രവൃത്തിയ്ക്ക് തുനിഞ്ഞതെന്ന് പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ താജ്പുർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഗീതാദേവി മകൾ സോനത്തിനെ അടിച്ചു കൊന്നുവെന്ന പരാതിയുമായി ഗ്രാമവാസികൾ എത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്ന് നാൻപുര സ്റ്റേഷൻ ഓഫീസർ ആർപി യാദവ് മാധ്യമങ്ങളെ അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്നും യാദവ് കൂട്ടിച്ചേർത്തു. എന്നാൽ അതിശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ഗീതാദേവി പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ പാടുകൾ കാണപ്പെട്ടതു കൊണ്ട് ഇവരുടെ മൊഴി പോലീസ് കണക്കിലെടുത്തിട്ടില്ല. ഇഷ്ടികത്തൊഴിലാളിയായ ഗീതയുടെ ഭർത്താവ് ഗോണ്ടയിലാണ് താമസം. Content Highlights: UP woman kills infant daughter for 'occult practice'


from mathrubhumi.latestnews.rssfeed https://ift.tt/2rDP7Z7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages