ജെറുസലേം: മുസ്ലീം വിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തതിനെത്തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ യെയിൽ നെതന്യാഹുവിന്റെ ഫെയ്സ്ബുക്ക്അക്കൗണ്ട് ഫെയ്സ്ബുക്ക് താൽക്കാലികമായി റദ്ദ് ചെയ്തു. 24 മണിക്കൂറുകൾക്ക് ശേഷമാണ് യെയിർനെതന്യാഹുവിന്റെ അക്കൗണ്ട് പ്രവർത്തനക്ഷമമായത്. ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് രണ്ട് ഇസ്രയേലി പ്രതിരോധ ഉദ്യോഗസ്ഥരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് സൂചിപ്പിച്ചുള്ള പോസ്റ്റ് ആണ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാൻ ഫെയ്സ്ബുക്കിനെ പ്രേരിപ്പിച്ചത്. നിങ്ങൾക്കറിയാമോ എവിടെയൊക്കെയാണ് തീവ്രവാദം ഇല്ലാത്തതെന്ന്. ഐസ്ലൻഡിലും ജപ്പാനിലും. യാദൃശ്ചികവശാൽ അവിടെ രണ്ടിടത്തും മുസ്ലീങ്ങൾ ഇല്ല. ഇതായിരുന്നു വിവാദമായ ഫെയ്സ്ബുക് പോസ്റ്റ്. കുറിപ്പ്ഫെയ്സ്ബുക് ഡിലീറ്റ് ചെയ്തതോടെ എവിടെയാണോ നമുക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ളത് അവിടെ തന്നെ നമ്മുടെ വായ്മൂടിക്കെട്ടാനാണ് ഫെയ്സ്ബുക്ക് ശ്രമിക്കുന്നതെന്ന് യെയിർ നെതന്യാഹു കുറ്റപ്പെടുത്തി. തുടർന്നാണ് അക്കൗണ്ട് 24 മണിക്കൂർ നേരത്തേക്ക് ഡീ ആക്ടിവേറ്റ് ചെയ്തത്. ഫെയ്സ്ബുക്കിനെ വിമർശിച്ചതിന് ഇങ്ങനെയൊരു നടപടിയുണ്ടായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് യെയിർ പിന്നീട് പ്രതികരിച്ചു. ഇതാദ്യമായല്ല യെയിർ ഇത്തരത്തിൽ വിവാദത്തിലാവുന്നത്. 2017ൽ അന്റിസെമിറ്റിക് ട്രൂപ്പുകളുടെ ഡയഗ്രം പോസ്റ്റ് ചെയ്തും യെയിർ പുലിവാല്പിടിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2LjI3K0
via
IFTTT
No comments:
Post a Comment