ന്യൂഡൽഹി: ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളുടെ പട്ടിക ദേശീയ ആരോഗ്യ ഏജൻസി ( എൻ.എച്ച്.എ) പുറത്തുവിട്ടു. സർക്കാരിന്റെ ആയുഷ്മാൻ ഭാരത് , പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ഉൾപ്പടെയുള്ള പദ്ധതികൾ മുൻനിർത്തി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 37 വെബ്സൈറ്റുകളുടെ പട്ടികയാണ്എൻ.എച്ച്.എ പുറത്തുവിട്ടത്. ചില വ്യക്തികൾ, ഏജൻസികൾ, വെബ്സൈറ്റുകൾ, ഡിജിറ്റൽ മീഡിയാ ചാനലുകൾ, മൊബൈൽ ആപ്പുകൾ, ജോബ് പോർട്ടൽ വെബ്സൈറ്റുകൾ, സംഘടനകൾ തുടങ്ങിയവ സർക്കാർ ആരോഗ്യ പദ്ധതികളിലേക്കുള്ള രജിസിട്രേഷൻ, സൗജന്യങ്ങൾക്കായുള്ള ഗോൾഡൻ റെക്കോർഡ് കാർഡുകൾ, ആരോഗ്യ മിത്ര പോലുള്ള സേവനങ്ങളുടെ ആനൂകൂല്യങ്ങൾ, എന്നിവ വാഗ്ദാനം ചെയ്ത്, ഇമെയിലുകൾ, വാട്സാപ്പ് സന്ദേശങ്ങൾ, രജിസ്ട്രേഷൻ പോർട്ടൽ, തൊഴിൽ വിവരങ്ങൾ, ബ്ലോഗ് പോസ്റ്റുകൾ, വീഡിയോ ചാനലുകൾ, വെബ് ലിങ്കുകൾ എന്നിവ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ എജൻസി പറയുന്നു. നിങ്ങളുടെ വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടും സർക്കാർ ആരോഗ്യ പദ്ധതികൾക്ക് കീഴിൽ രജിസ്ട്രേഷൻ വാഗ്ദാനം ചെയ്തുകൊണ്ടും ഒപ്പം പദ്ധതിയിലേക്ക് എൻ റോൾ ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടുകൊണ്ടും, തൊഴിൽ വാഗ്ദാനം ചെയ്തുകൊണ്ടുമുള്ള സന്ദേശങ്ങൾ വന്നാലോ ആരോഗ്യ എജൻസി പ്രതിനിധി ചമഞ്ഞുകൊണ്ട് ആരെങ്കിലും ബന്ധപ്പെട്ടാലോ ശ്രദ്ധിക്കണമെന്ന് എൻ.എച്ച്.എ. മുന്നറിയിപ്പ് തരുന്നു. എൻ.എച്ച്.എ പുറത്തുവിട്ട വെബ്സൈറ്റുകളുടെ പട്ടിക അത്തരം സന്ദേശങ്ങൾ ചിലപ്പോൾ വൈറസുകളുടെയും സൈബർ കുറ്റകൃത്യങ്ങളുടെയും ഭാഗമായിരിക്കാം എന്നും അത്തരം തട്ടിപ്പുകാരുടെ പ്രവർത്തനങ്ങളിൽ ഏജൻസി ഉത്തരവാദികളല്ലെന്നും എൻഎച്ച്എ. പറഞ്ഞു. സംശയാസ്പദമായ സന്ദേശങ്ങൾ തെളിവുകൾ സഹിതം ദേശീയ ആരോഗ്യ ഏജൻസിയുടെ ജനറൽ മാനേജർ ബികെ ദത്തയെ അറിയിക്കണമെന്നും ഏജൻസി അറിയിച്ചു. bk.datta@nic.in എന്ന ഇമെയിൽ വിലാസത്തിലോ, ബി.കെ ദത്ത, ജനറൽ മാനേജർ, നാഷണൽ ഹെൽത്ത് അതോറിറ്റി, 9th ഫ്ളോർ, ടവർ 1, ജീവൻ ഭാരതി ബിൽഡിങ്, കൊണാട്ട് പ്ലേസ്, ന്യൂഡൽഹി-110001 എന്ന മേൽ വിലാസത്തിലോ അറിയിക്കാം. ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളും അംഗീകരിക്കില്ലെന്നും. അത് ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും എൻ.എച്ച്.എ വ്യക്തമാക്കി. Content Highlights:NHA declared these 37 health websites as fake
from mathrubhumi.latestnews.rssfeed https://ift.tt/2rEGugJ
via
IFTTT
No comments:
Post a Comment