കൊച്ചി: കവിയൂർ പീഡനകേസിൽ സിബിഐക്ക് നിലപാട് മാറ്റം. മകളെ പീഡിപ്പിച്ചത് സ്വന്തം അച്ഛനാണെന്നതിന്തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അച്ഛൻ ആയിരിക്കാം എന്ന സാധ്യത മാത്രമാണ് ഈ റിപ്പോർട്ടിലുള്ളത്. എന്നാൽ മുമ്പ സമർപ്പിച്ച മൂന്ന് റിപ്പോർട്ടിലും അച്ഛൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. ഇതേ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നും സിബിഐ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ കോടതി ഈ റിപ്പോർട്ടുകൾ തള്ളിയിരുന്നു. വിശദമായ ശാസ്ത്രീയ പരിശോധനകളില്ലാതെയാണ് സിബിഐ കണ്ടെത്തലെന്നായിരുന്നു കോടതി പറഞ്ഞത്. എന്നാലിപ്പോൾ നേരത്തെയുള്ള നിലപാടിൽ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് സിബിഐ തെളിവുകളുടെ അഭാവത്താൽ മകളെ പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. കേസിൽ രാഷ്ട്രീയ ബന്ധത്തിനും തെളിവില്ല. രാഷ്ട്രീയ നേതാക്കൾക്കോ മക്കൾക്കോ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് മക്കളേയുംഅച്ഛനാണ് കൊലപ്പെടുത്തിയത്. പുറത്തുനിന്നാർക്കും കുടുംബത്തിന്റെ ആത്മഹത്യയിൽ ബന്ധമില്ല.ഡിഎൻഎ ഉൾപ്പടെയുള്ള ശാസ്ത്രീയ പരിശോധനയും നടത്താനായില്ല. ലതാ നായരുടെ പേരിലുള്ള ആത്മഹത്യ പ്രേരണാകുറ്റം നിലനിൽക്കുമെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2004 സെപ്തംബർ 28- നാണ്കുടുംബം കവിയൂരിലെ വാടകവീട്ടിൽ കൂട്ടആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് മക്കളേയും അമ്മയേയുംവിഷം കഴിച്ച് മരിച്ചനിലയിലും അച്ഛനെ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. കേസിലെ പ്രതിയായ ലതാനായർ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മകളെ ഉന്നതർക്ക് കാഴ്ചവച്ചു എന്നാണ്കുടുംബം ആരോപിക്കുന്നത്. Content Highlights:kaviyoor case cbi submitted new investigation report
from mathrubhumi.latestnews.rssfeed https://ift.tt/2LjI5l6
via
IFTTT
No comments:
Post a Comment