പനാജി: അർബുദ ബാധയെ തുടർന്ന ദീർഘനാളായി പൊതുപരിപാടികളിൽ നിന്നകന്നു നിന്ന ഗോവമുഖ്യമന്ത്രി മനോഹർ പരീക്കർ സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന രണ്ടു പാലങ്ങളുടെ പണി വിലയിരുത്താനെത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശം. ഞായറാഴ്ചയാണ് പരീക്കർ മണ്ഡോവി ,സുവാരി നദികൾക്ക് കുറുകെ പണിയുന്ന പാലങ്ങളുടെ പണി വിലയിരുത്താനെത്തിയത്. ചികിത്സയിൽ തുടരുന്നതിനാൽ മൂക്കിലൂടെ ട്യൂബ് ഇട്ട അവസ്ഥയിൽ തന്നെയാണ് അദ്ദേഹം എത്തിയത്. രോഗിയായ പരീക്കറെ പൊതു സ്ഥലത്തേക്ക് വലിച്ചിഴച്ച് പ്രതിച്ഛായ നിലനിർത്താൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷാരോപണം. Photo Tweeted By ANI പരീക്കർ പാലം നിർമിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചതിന്റെ ഫോട്ടോ കണ്ട് ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തി എന്ന് ഇതിനെ വിശേഷിപ്പിച്ചു. തികച്ചും അനാരോഗ്യവാനായ പരീക്കറെ ചുമതലകളിലേക്ക് വലിച്ചിഴയ്ക്കുന്നതും ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. He has a tube inserted through his nose into his digestive tract. How inhuman to force him to continue working & doing photo ops. Why can't he be allowed to deal with his illness without all this pressure & tamasha? https://t.co/iq0dwXCHmE — Omar Abdullah (@OmarAbdullah) 16 December 2018 പരീക്കറിന്റെ രോഗബാധയെ തുടർന്ന് സംസ്ഥാനത്ത് ഭരണം നിശ്ചലാവസ്ഥയിലാണെന്നും പരീക്കർ രാജി വെച്ച് അധികാരമൊഴിയണമെന്നും കോൺഗ്രസ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരീക്കറിന്റെ ഭരണകാര്യങ്ങളിലേക്കുള്ള പുനഃപ്രവേശമെന്നാണ് വിലയിരുത്തൽ. ചികിത്സയിലിരിക്കുന്ന ഒരു വ്യക്തിയുടെ അവസ്ഥ കണക്കിലെടുക്കാതെ പൊതുരംഗത്തേക്ക് വലിച്ചിഴച്ച് അധികാരം നിലനിർത്താനുള്ള ശ്രമം നടത്തുന്നത് പാർട്ടിക്ക് അനുയോജ്യമാണോയെന്ന് കോൺഗ്രസിന്റെ പ്രിയങ്ക ചതുർവേദിയും ട്വീറ്ററിലൂടെ ആരാഞ്ഞു. എന്നാൽ പരീക്കറെ നിർബന്ധപൂർവം കൊണ്ടുവന്നതല്ലെന്നും പരീക്കറുടെ സ്വപ്നപദ്ധതിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം സന്ദർശനത്തിനെത്തിയതെന്നുമാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. Content Highlights: Ailing Manohar Parrikar Inspects Goa Bridge, Draws Sharp Reactions
from mathrubhumi.latestnews.rssfeed https://ift.tt/2rHFIzH
via
IFTTT
No comments:
Post a Comment