ലഡാക്: കടുത്ത ഹിമപാതത്തെ തുടർന്ന് കശ്മീരിൽ 10 പേരെ കാണാതായി. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മഞ്ഞിനടിയിൽ പെടുകയായിരുന്നു. 17,500 അടി ഉയരത്തിലുള്ള ചുരത്തിൽ വെച്ചാണ് വാഹനം മഞ്ഞുവീഴ്ചയിൽ പെട്ടത്. ദുരന്തനിവാരണ സേനയും പോലീസും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ കാറിലേക്ക് കൂറ്റൻ മഞ്ഞുപാളി വന്നുപതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഷ്യോക്-നൂബ്ര താഴ്വരകളെ ബന്ധിപ്പിക്കുന്ന ഖാർദുങ് ലാ റോഡിലാണ് അപകടം നടന്നത്. Content Highlights:Avalanche Hits Vehicle, Ladakh
from mathrubhumi.latestnews.rssfeed http://bit.ly/2W3hL3B
via
IFTTT
No comments:
Post a Comment