ദുരൂഹതകളിലേക്ക് വിരല്‍ചൂണ്ടി ആന്‍ലിയ വരച്ച ചിത്രം; ഇവള്‍ പ്രിയപ്പെട്ടവരുടെ നോവായ മാലാഖ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

ദുരൂഹതകളിലേക്ക് വിരല്‍ചൂണ്ടി ആന്‍ലിയ വരച്ച ചിത്രം; ഇവള്‍ പ്രിയപ്പെട്ടവരുടെ നോവായ മാലാഖ

ആലുവ പുഴയുടെ തീരത്ത് ജീർണിച്ച് വന്നടിഞ്ഞ ആൻലിയ എന്ന യുവതിയുടെ ജഡം ഒരു പാട് ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്ന ആദ്യത്തെ ചൂണ്ടുവിരലായിരുന്നു. പിന്നീട് അവൾ വരച്ച ഒരു ചിത്രം പുറത്തുവന്നു. ഭർതൃവീട്ടിൽഅനുഭവിച്ച പീഡനങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആ ചിത്രം. കരഞ്ഞുകൊണ്ടിരുന്നു ചിത്രം വരയ്ക്കുന്ന യുവതി അവൾക്കു ചുറ്റും അവളെ ഭയപ്പെടുത്തുന്ന കൈകളും. പോലീസ് ആത്മഹത്യയെന്ന് ഉറപ്പിച്ചിട്ടും കുടുംബം ഉറച്ച് വിശ്വസിക്കുന്ന കൊലപാതകം എന്ന സംശയത്തിന് ബലം പകരുന്നതാണ് ആൻലിയ വരച്ച ചിത്രം. തൃശ്ശൂരിൽ കാണാതായ മലയാളി നഴ്സിന്റെ മൃതദേഹം ആലുവ പുഴയിൽ കണ്ടെത്തിയ സംഭവം;ഭർത്താവ് കീഴടങ്ങി എന്ന തലക്കെട്ടിനൊപ്പമാണ് മാധ്യമങ്ങളും അതോടൊപ്പം കേരളവും ആൻലിയ എന്ന യുവതിയുടെ മരണത്തിന്റെ ഉത്തരം തേടി തുടങ്ങിയത്. അത് വരെ അത് അവളുടെ പിതാവ് ഉൾപ്പെടെയുള്ള കുടുംബത്തിന്റെ മാത്രം ചോദ്യങ്ങളായിരുന്നു. മകൾ എങ്ങനെ മരിച്ചു എന്ന് അറിയാനുള്ള ഹൈജിനസ് എന്ന പിതാവിന്റെ പോരാട്ടത്തിന്റെ ഫലമായിരുന്നുഭർത്താവ് ജസ്റ്റിന്റെ കീഴടങ്ങൽ. സംഭവം നടന്ന് നാല് മാസത്തിന് ഇപ്പുറമാണ് ജസ്റ്റിൻ കീഴടങ്ങുന്നത്. അപ്പോഴേക്കും കേസ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. ഓഗസ്റ്റ് 25നാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആൻലിയയെ കാണാതാകുന്നത്. ഓഗസ്റ്റ് 28 ന് മൃതദേഹം ആലുവ പുഴയിൽ കണ്ടെത്തി. തുടർന്ന് മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയാണ് ജസ്റ്റിന്റെ കീഴടങ്ങലിലേക്കും ആൻലിയയുടെ നരക ജീവിതത്തിലേക്കും വെളിച്ചം വീശാൻ ഇടയായത്. വരച്ച ചിത്രം കൂടി പുറത്തു വന്നതോടെ ആൻലിയയുടെ മരണത്തിൽ ജസ്റ്റിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണത്തിന് ശക്തിയേറുകയാണ്. Content Highlight: Anliya justin case; domestic abuse victim


from mathrubhumi.latestnews.rssfeed http://bit.ly/2CLSXV9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages