അപകടം പിടിച്ചതും മാനസിക വിഷമത്തിനിടയാക്കുന്നതുമായ ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകൾ എന്ന് വിളിക്കുന്ന തമാശ വീഡിയോകളും യൂട്യൂബ് നിരോധിക്കുന്നു. ചലഞ്ചുകൾ എന്ന പേരിലുള്ള തമാശകളിൽ പലതും മരണത്തിലും, ഗുരുതരമായ പരിക്കുകളിലും അവസാനിക്കുന്നു എന്ന നിരീക്ഷണത്തെ തുടർന്നാണ് യൂട്യൂബിന്റെ ഈ നീക്കം. നിലവിൽ അപകടകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള യൂട്യൂബിന്റെ ശ്രമങ്ങൾ ഫലപ്രദമല്ലെന്ന വിമർശനമുണ്ട്. അപകടകരമായ ഉള്ളടക്കങ്ങളുള്ള വീഡിയോകൾ യൂട്യൂബിൽ ഇപ്പോഴുമുണ്ടെന്നും അതിൽ പലതും ലക്ഷക്കണക്കിന് ആളുകൾ കണ്ടിട്ടുമുണ്ട്. അതേസമയം അത്തരം ഉള്ളടക്കങ്ങൾ നിക്കം ചെയ്യാനുള്ള തീവ്രശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് യൂട്യൂബ് പറയുന്നത്. ഗുരുതര സ്വഭാവമുള്ള പ്രാങ്ക് വീഡിയോകൾ നിരോധിക്കാനുള്ള നീക്കവും ഇത്തിരി ശ്രമകരമാണ്. കാരണം വീഡിയോകൾ അപകടകരമായത് അല്ലാത്തത് എന്ന് നിർണയിക്കുന്നതിനുള്ള മാനദണ്ഡം എങ്ങനെ ആയിരിക്കണം എന്നതിൽ വ്യക്തതതയില്ല. യൂട്യൂബിൽ വൈറലായ പ്രാങ്ക് വീഡിയോകളിലൊന്ന്. പിന്നിൽ നിൽക്കുന്നയാളെ കണ്ട് ഭയന്നോടിയ യുവതി വാഹനാപകടത്തിൽ പെടുന്നതാണ് വീഡിയോ. ഏറെ സ്വീകാര്യത ലഭിക്കുകയും വൈറലാവുകയും ചെയ്ത നിരവധി ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകളും യൂട്യൂബിലുണ്ട്. കികി ചലഞ്ച്, കണ്ണുകെട്ടി വാഹനമോടിക്കുന്ന ചലഞ്ച് പോലുള്ളവ അതിൽ ചിലത് മാത്രമാണ്. തമാശകൾ അതിരുവിടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നയങ്ങൾ ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ അപകടകരമായ പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളെ വിലക്കുന്നുണ്ട്. അപകടസാധ്യതയുള്ളതും പരിക്കുകൾപറ്റാനിടയുള്ളതുമായ പ്രവൃത്തികൾ ചിത്രീകരിക്കുന്ന വീഡിയോകളാണ് യൂട്യൂബ് വിലക്കുക. വീഡിയോയിൽ അപകടം ചിത്രീകരിക്കണമെന്നില്ല. ആ പ്രവൃത്തിയിലൂടെ ഏതെങ്കിലും വിധത്തിൽ അപകടം ഉണ്ടാകാനിടയുണ്ടെന്ന് തോന്നിയാൽ മാത്രം മതി അത്തരം വീഡിയോകൾ നീക്കം ചെയ്യപ്പെടാൻ. കുട്ടികളെ മാനസികമായി വിഷമിപ്പിക്കുന്ന വീഡിയോകളും യൂട്യൂബ് ഇനി അനുവദിക്കില്ല. അതായത് കുട്ടികളെ പറ്റിക്കുക, പേടിപ്പിക്കുക തുടങ്ങിയ വീഡിയോകളൊന്നും അനുവദിക്കില്ല. അച്ഛനും അമ്മയും മരിച്ചുവെന്ന് പറഞ്ഞ് കുട്ടികളെ വിഷമിപ്പിക്കുന്ന വിധം കബളിപ്പിക്കുന്ന തമാശകളുണ്ട്. അത്തരം കാര്യങ്ങൾ ഇനി യൂട്യൂബിൽ അനുവദിക്കില്ല. അത്തരം ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദരുടെ സഹായവും യൂട്യൂബ് തേടുന്നുണ്ട്. Content Highlights:YouTube bans dangerous or harmful pranks and challenges
from mathrubhumi.latestnews.rssfeed http://bit.ly/2RuZEVS
via
IFTTT
No comments:
Post a Comment