കർണാടകത്തിൽ രണ്ടുദിവസത്തിനകം ബി.ജെ.പി. സർക്കാരെന്ന് മഹാരാഷ്ട്ര മന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

കർണാടകത്തിൽ രണ്ടുദിവസത്തിനകം ബി.ജെ.പി. സർക്കാരെന്ന് മഹാരാഷ്ട്ര മന്ത്രി

ബെംഗളൂരു: കർണാടകത്തിൽ രണ്ടോ മൂന്നോ ദിവസത്തിനകം ബി.ജെ.പി. സർക്കാർ രൂപവത്കരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി രാം ഷിൻഡെ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി.യോട് അനീതിയാണ് കാട്ടിയത്. ബി.ജെ.പി. സർക്കാർ രൂപവത്കരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കോൺഗ്രസ്-ദൾ സഖ്യസർക്കാർ വീഴുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ വിമത എം.എൽ.എ.മാരെ മുംബൈയിലെ ഹോട്ടലിലാണ് താമസിപ്പിച്ചിട്ടുള്ളത്. സ്വതന്ത്രനടക്കം രണ്ട് എം.എൽ.എ.മാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.


from mathrubhumi.latestnews.rssfeed http://bit.ly/2Cn3d5R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages