ചെങ്ങന്നൂർ: ജിഫിന്റെ മൃതദേഹത്തിന് അരികിലിരുന്ന് വിതുമ്പലോടെ സഹോദരി ജിഫിലി പാടിയത് ആരും മറന്നിട്ടില്ല. മറുകരയിൽ നാം കണ്ടീടും, സ്വർണത്തെരുവിൽ വീണ്ടും... എന്ന് പാടി അൻപതാം നാൾ സഹോദരനെ കാണാൻ ഉറക്കത്തിൽ അവളും യാത്രയായി. ഇരുവരും മരിച്ചത് ഉറക്കത്തിൽ ഹൃദയാഘാതം മൂലം. മരിച്ചുകിടന്നത് ഒരേ മുറിയിലും. അടുത്തടുത്ത് സഹോദരങ്ങളുടെ സമാനരീതിയിലുള്ള വേർപാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. മക്കൾ നഷ്ടപ്പെട്ട ചെങ്ങന്നൂർ എക്കാലയിൽ ജോർജ്- സോഫി ദമ്പതിമാരെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ല. നവംബർ 26-ന് ആണ് സൗദിയിലെ വീട്ടിലുള്ള മുറിയിൽ ഉറക്കത്തിൽ ജിഫിൻ (26) മരിക്കുന്നത്. ചടങ്ങുകൾ കഴിഞ്ഞ് സൗദിയിൽ പോയ ജിഫിലി (24) ഈ മാസം 12-നാണ് മരിക്കുന്നത്. സഹോദരൻ മരിച്ച അതേരീതിയിൽ തന്നെ. സൗദി അൽകോബാറിൽ ഒരു സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായിരുന്നു ജിഫിൻ. ആറുമാസം മുൻപാണ് ജിഫിന്റെ വിവാഹം കഴിഞ്ഞത്. ജിനനാണ് ഭാര്യ. ജിഫിലി ദമാമിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയാണ്. ഭർത്താവ് ശ്രീയ്ക്കും രണ്ട് വയസ്സുകാരി മകൾ സാന്ദ്രയ്ക്കുമൊപ്പം അവിടെ തന്നെയാണ് താമസിച്ചിരുന്നത്. ശവസംസ്കാരം പിന്നീട്. Content Highlights:sister dies after brothers death due to heart attack chengannur siblings death jiffin jiffily kerala
from mathrubhumi.latestnews.rssfeed http://bit.ly/2TQOeZ1
via
IFTTT
No comments:
Post a Comment