സി എസ് ഐ ആസ്ഥാനത്ത് ബിഷപ്പിനെ ഉപരോധിച്ച് നിര്‍മാണ കമ്പനി ഉടമയും ജീവനക്കാരും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 10, 2019

സി എസ് ഐ ആസ്ഥാനത്ത് ബിഷപ്പിനെ ഉപരോധിച്ച് നിര്‍മാണ കമ്പനി ഉടമയും ജീവനക്കാരും

തിരുവനന്തപുരം: നിർമാണജോലിക്കായി കരാർ നൽകിയതിലെ തർക്കത്തെ തുടർന്ന് സി എസ്ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ് ധർമരാജ് റസാലത്തെ കരാറുകാരനും ജീവനക്കാരും തടഞ്ഞു വച്ചു. മൈക്കിൾ കൺസ്ട്രക്ഷൻസ് ഉടമ പ്രവീണും ജീവനക്കാരുമാണ് പ്രതിഷേധവുമായെത്തിയത്. സഭയ്ക്കായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിൽ കോടികൾ നൽകാനുണ്ടെന്നാണ് പരാതി. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. നിർമാണകരാർ തുക നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രവീണിന്റെയും തൊഴിലാളികളുടെയും പ്രതിഷേധം. സഭാ ആസ്ഥാനത്തുനിന്നും കാറിൽ പുറത്തേക്ക് പോയ ബിഷപ് ധർമരാജ് റസാലത്തെ സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ പോലീസ് എത്തി മാറ്റാൻ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി.പതിനൊന്ന് കോടിയിലധികം രൂപ സഭ നൽകാനുണ്ടെന്നാണ് പ്രവീൺ പറയുന്നത്.നിർമാണ ഉപകരണങ്ങൾ പോലും വിട്ടു നൽകുന്നില്ലെന്നും ആരോപണമുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വിധി വന്നശേഷം തീരുമാനം എടുക്കുമെന്ന് സഭ ഭാരവാഹികൾ പറഞ്ഞു. മുൻഭരണ സമിതിയുമായ് ചേർന്ന് കരാറുകാരൻ അഴിമതി നടത്തിയെനാണ് സഭയുടെ ആരോപണം.പ്രശ്ന പരിഹാരത്തിന് തിങ്കളാഴ്ച യോഗം ചേരാമെന്ന് സഭ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉറപ്പിലാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായത്. content highlights:consruction company owner and employees blocks csi bishop


from mathrubhumi.latestnews.rssfeed http://bit.ly/2RGK1d3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages