നാടോടി സംഗീതത്തിന്റെ താളത്തില്‍ അക്ഷരോത്സവത്തിന് തുടക്കമായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 31, 2019

നാടോടി സംഗീതത്തിന്റെ താളത്തില്‍ അക്ഷരോത്സവത്തിന് തുടക്കമായി

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രണ്ടാം പതിപ്പിന് കനകക്കുന്ന് . കൊട്ടാരത്തിൽ തുടക്കമായി. രാജസ്ഥാനി നാടോടി ഗായകരുരുടെ സംഗീതവിരുന്നോടെയാണ്് അക്ഷരോത്സവത്തിന് തിരിതെളിത്. കനകക്കുന്നിലെ പ്രധാനകവാടത്തിൽ വച്ച് സ്വാഗതഗാനം ആലപിച്ചുകൊണ്ടാണ് ഗായകസംഘം കാഴ്ച്ചക്കാരെ അക്ഷരനഗരിയിലേക്ക് സ്വാഗതം ചെയ്തത്. രാജസ്ഥാനിലെ ജോധ്പുരിൽ നിന്നെത്തിയ എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്. നാടൻപാട്ടിന്റെ താളത്തിൽ കോർത്തിണക്കിയ ഒരോഗാനവും വൻകയ്യടികളോടെയാണ് ആൾക്കൂട്ടം സ്വീകരിച്ചത്. രജപുത്രൻമാരുടെ കഥകൾചേർത്തുവച്ചൊരുക്കിയ വരികളാണ് പാട്ടുകളിൽ നിറഞ്ഞുനിൽക്കുന്നതെന്ന് ഗായകസംഘത്തിന് നേതൃത്വം നൽകിയ ഹീരാനാഥ് വിശദീകരിച്ചു. സംഗീതം തങ്ങൾക്ക് പരമ്പരാഗതമായി പകർന്നുകിട്ടിയതാണ്. കുടുംബത്തിലെ ആറു തലമുറ പാടിക്കൊണ്ട് ലോകം മുഴുവൻ ചുറ്റുന്നു,ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ ഓസ്ട്രേലിയ, ദുബായ് തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലൂടെയും യാത്രചെയ്തുവലിയ പാട്ടുയാത്രയെ ചെറിയ വാക്കുകളിലൂടെ ഹീരാനാഥ് വിശദീകരിച്ചു. ആദ്യകാലത്ത് സാംരഗായിരുന്നു പാട്ടുകൾക്ക് കൂട്ടുവന്നിരുന്നതെങ്കിൽ ഇന്ന് ഹാർമോണിയവും ദോലക്ക്മെല്ലാമാണ് പ്രധാന വാദ്യോപകരണങ്ങൾ. ദഫ്ലി വാദകനായ ഹീരാനാഥ്, മജിരാ വാദകനായ പ്രകാശ് നാഥ്, ഗായകരായ സിക്കന്ദർ ഖാൻ, ഭർഖത് ഖാൻ,സോനു ഖാൻ,നാധൂ നാഥ്, ധോലക് വാദകനായ അസ്ലം ഖാൻ, ഖർതാൽ വാദകനായ സകൂർ ഖാൻ എന്നിവരാണ് നാടോടി സംഗീതത്തിലൂടെ അക്ഷരോത്സവവേദിയിൽ കാഴ്ച്ചവിസ്മയമൊരുക്കിയത്. ഡോ. ശശി തരൂർ എം.പി.യുടെ കീനോട്ട് അഡ്രസോടെയാണ് അക്ഷരോത്സവത്തിലെ സെഷനുകൾക്ക് തുടക്കമായത്. വൻ ജനപങ്കാളിത്തമായിരുന്നു തരൂരിന്റെ പ്രഭാഷണത്തിന്. Content Highlights: rajasthani folk song at mbifl


from mathrubhumi.latestnews.rssfeed http://bit.ly/2WtnUX3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages