തിരുവനന്തപുരം: ശമ്പള പരിഷ്കരണവും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ ബുധനാഴ്ച അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. രാവിലെ എം.ഡി ടോമിൻ ജെ തച്ചങ്കരിയുമായി നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടു. അതിന് ശേഷമാണ് സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ വ്യക്തമാക്കിയത്. അതേസമയം സമരത്തിനെതിരെ ഹൈക്കോടതി വിമർശനവുമായി രംഗത്തെത്തി. സമരവുമായി യോജിക്കാനാകില്ല, കെ.എസ്.ആർ.ടി.സി പൊതുഗതാഗത സംവിധാനമാണെന്ന കാര്യം ഓർമ്മവേണമെന്നും കോടതി വ്യക്തമാക്കി. സമരം ചെയ്യാൻ അവകാശമുള്ളതുപോലെ അത് നിയന്ത്രിക്കാനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു. അനുരഞ്ജന ചർച്ച സംബന്ധിച്ച വിവരങ്ങൾ ഉച്ചക്ക് അറിയിക്കണമെന്നും കോടതി പറഞ്ഞു. ഡിസംബറിൽ ഒരു ഗഡു കുടിശിക ക്ഷാമബത്ത നൽകാമെന്ന് നേരത്തേ അറിയിച്ചിരുന്നതായും, അത് നൽകിയില്ലെന്നും നേതാക്കൾ ആരോപിക്കുന്നു. ഗതാഗത സെക്രട്ടറി നൽകിയ ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച റിപ്പോർട്ട് എം.ഡി മറച്ചുവെക്കുന്നുവെന്നും അതിന് പിന്നിൽ സ്ഥാപനത്തെ തകർക്കാനുള്ള ഗൂഢ ഉദ്ദേശ്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അവർ പറയുന്നു. ഡ്യൂട്ടി പരിഷ്കരണം വന്ന ശേഷം ദിവസ വരുമാനം കുറഞ്ഞു. ഉച്ചക്ക് ശേഷം യാത്രക്കാർ വലയുകയാണ്. ഓർഡിനറി ട്രിപ്പുകൾ റദ്ദാക്കുന്നതു കാരണം യാത്രക്കാർ ഉയർന്ന ചാർജ് കൊടുത്ത് സൂപ്പർ ക്ലാസ് വണ്ടികളിൽ യാത്ര ചെയ്യേണ്ടിവരുന്നു- സംഘടനാ നേതാക്കൾ ആരോപിച്ചു. അതേസമയം ശമ്പള പരിഷ്കരണം സർക്കാർ തലത്തിലാണ് തീരുമാനിക്കേണ്ടതെന്ന്എം.ഡി ടോമിൻ തച്ചങ്കരിപറഞ്ഞു.നാളെ മുതൽ കെ.എസ്.ആർ.ടി.സി പ്രതിദിനം ഒരു കോടി രൂപ ലാഭിക്കാനുള്ള യജ്ഞം തുടങ്ങുകയാണ്. ലാഭം വരുമ്പോൾ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ കോർപ്പറേഷനിൽ നിന്നു തന്നെ നൽകാൻ കഴിയുമെന്നും അതിന് ജീവനക്കാർ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെവിമർശനവുമായി ബോർഡ് അംഗങ്ങളും രംഗത്തെത്തി. എം.ഡി അജൻഡകൾ നേരത്തേ അറിയിക്കുന്നില്ലെന്നും ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും ആരോപിച്ച് അവർ ബോർഡ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. highlights:KSRTC indefinite strike begins Wednesday midnight amidst strong criticism from HC
from mathrubhumi.latestnews.rssfeed http://bit.ly/2Me7KfI
via
IFTTT
No comments:
Post a Comment