സിബിഐ ഡയറക്ടര്‍: നാഗേശ്വര്‍ റാവുവിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

സിബിഐ ഡയറക്ടര്‍: നാഗേശ്വര്‍ റാവുവിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ന്യൂഡൽഹി:അലോക് വർമ്മയെ പുറത്താക്കി സിബിഐയുടെ താത്കാലിക ഡയറക്ടറായി എം.നാഗേശ്വർ റാവുവിനെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. അടുത്തയാഴ്ച ഹർജിയിൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹർജിക്കാർക്കായി ഹാജരാകുക. വെള്ളിയാഴ്ച കേസ് പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ല, അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. പുതിയ ഡയറക്ടറെ നിയമിക്കുന്നത് വരെ അഡീഷണൽ ഡയറക്ടറായ നാഗേശ്വർ റാവുവിനെ താത്കാലിക ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ജനുവരി 10ലെ ഉത്തരവ് ചോദ്യം ചെയ്താണ് വിവരാവകാശ പ്രവർത്തകയായ അഞ്ജലി ഭരദ്വാജ് കോടതിയെ സമീപിച്ചത്. Content Highlights:Nageshwar Rao,SC Accepts Plea ChallengingAppointment as Interim CBI Chief


from mathrubhumi.latestnews.rssfeed http://bit.ly/2CnSRmn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages