ചാറ്റ് ഷോ വിവാദം സുപ്രീം കോടതിയിലേക്ക്; പാണ്ഡ്യയുടെയും രാഹുലിന്റെയും മടങ്ങിവരവ് നീളും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

ചാറ്റ് ഷോ വിവാദം സുപ്രീം കോടതിയിലേക്ക്; പാണ്ഡ്യയുടെയും രാഹുലിന്റെയും മടങ്ങിവരവ് നീളും

ന്യൂഡൽഹി: സ്വകാര്യ ടെലിവിഷൻ ചാനലിലെ ചാറ്റ് ഷോയിൽ പങ്കെടുത്ത് വിവാദ പരാമർശങ്ങൾ നടത്തിയ ഹാർദിക് പാണ്ഡ്യ-ലോകേഷ് രാഹുൽ വിഷയം സുപ്രീം കോടതിയിലേക്ക്. സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇരുവരെയും വിലക്കിയ കാര്യം സുപ്രീം കോടതി തന്നെ നിയോഗിച്ച ഇടക്കാല ഭരണസമിതി (സി.ഒ.എ) കോടതിയെ അറിയിച്ചു. ഇവർക്കെതിരായ അന്വേഷണത്തിനായി ഓംബുഡ്സ്മാനെ നിയോഗിക്കണമെന്ന് സി.ഒ.എ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബി.സി.സി.ഐയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചു. മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം അമിക്കസ് ക്യൂറിയാകാൻ താത്പര്യമില്ലെന്ന് അറിയിച്ച് പിന്മാറിയ സാഹചര്യത്തിൽ പി.എസ് നരസിംഹയെ പുതിയ അമിക്കസ് ക്യൂറിയായും കോടതി നിയമിച്ചു. അതേസമയം ഹർദിക്കിനും രാഹുലിനുമെതിരായ നടപടിയിൽ വ്യക്തത വരാതിരിക്കുന്നതിനാൽ ഇരുവരെയും ന്യൂസീലൻഡിനെതിരായ പരമ്പരയിൽ നിന്നും മാറ്റി നിർത്തുകയാണെന്നും ബി.സി.സി.ഐ അറിയിച്ചു. ഇതോടെ ഇരുവരുടെയും ദേശീയ ടീമിലേക്കു മടങ്ങിവരവ് നീളുമെന്ന് ഉറപ്പായി. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിനായി മുൻപായിട്ടാണ് ഇരുവരേയും ടീമിൽ നിന്നും വിലക്കി നാട്ടിലേക്ക് തിരികെ വിളിച്ചത്. ചാറ്റ് ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹർദിക് അവതാരകനായ കരൺ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്റെ മുറിയിൽ നിന്ന് 18 വയസിനുള്ളിൽ തന്നെ പിതാവ് കോണ്ടം കണ്ടെത്തിരുന്നെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ. Content Highlights:hardik pandya, kl rahul, supreme court, bcci, coa


from mathrubhumi.latestnews.rssfeed http://bit.ly/2QWUjkS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages