ന്യൂഡൽഹി: വിദഗ്ധ ചികിത്സയ്ക്കായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അമേരിക്കയിലേക്കു പോയി. ഏറെനാളായി വൃക്കരോഗത്തിനു ചികിത്സയിലാണ് അദ്ദേഹം. മേയിൽ ഡൽഹി എയിംസ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടർന്നുള്ള പതിവുപരിശോധനയ്ക്കാണ് അമേരിക്കയിലേക്കു പോയതെന്നാണ് വിവരം. ഫെബ്രുവരി ഒന്നിന് എൻ.ഡി.എ. സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കേണ്ടത് ജെയ്റ്റ്‌ലിയാണ്. അതിനുമുമ്പ് ചികിത്സ പൂർത്തിയാക്കി അദ്ദേഹം മടങ്ങുമെന്ന് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം ഓഗസ്റ്റിലാണ് അദ്ദേഹം തിരികെ ചുമതലയിൽ പ്രവേശിച്ചത്.
from mathrubhumi.latestnews.rssfeed http://bit.ly/2RtYPwd
via
IFTTT
No comments:
Post a Comment