ലോക്‌സഭാ തിരഞ്ഞെടുപ്പ്: എൻ.ഡി.എ.ക്ക് തിരിച്ചടിയെന്ന് സർവേ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ്: എൻ.ഡി.എ.ക്ക് തിരിച്ചടിയെന്ന് സർവേ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണസഖ്യമായ എൻ.ഡി.എ.ക്ക് തിരിച്ചടി നേരിടുമെന്ന് സർവേ. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് കേവലഭൂരിപക്ഷത്തിനാവശ്യമായ 272 സീറ്റ് നേടാനാവില്ലെന്ന് എ.ബി.പി. ന്യൂസ്-സി വോട്ടർ സർവേ ഫലം സൂചിപ്പിക്കുന്നു. ഡിസംബറിലെ മൂന്നാമത്തെ ആഴ്ച മുതൽ ജനുവരി മൂന്നാംവാരം വരെ നടത്തിയ 'ദേശ് കാ മൂഡ്' എന്നുപേരിട്ട സർവേയുടെ ഫലമാണ് വ്യാഴാഴ്ച പുറത്തുവന്നത്. ഒരു പാർട്ടിക്കും ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കിട്ടില്ല. തൂക്കുപാർലമെന്റിനാണ് സാധ്യത. എൻ.ഡി.എ. 233 സീറ്റുകൾവരെ നേടും. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സഖ്യത്തിന് 167 സീറ്റുകളായിരിക്കും. കേരളത്തിൽ ബി.ജെ.പി.ക്ക് ഒറ്റസീറ്റും കിട്ടില്ലെന്ന് സർവേയിൽ പറയുന്നു. യു.ഡി.എഫിന് 16 സീറ്റും എൽ.ഡി.എഫിന് നാലുസീറ്റുമാണ് സർവേ പ്രവചിക്കുന്നത്. ഉത്തർപ്രദേശിൽ എസ്.പി.-ബി.എസ്.പി. സഖ്യം നേട്ടമുണ്ടാക്കും. ആകെയുള്ള 80 സീറ്റിൽ 51-ലും സഖ്യം ജയിക്കും. 25 സീറ്റുമായി ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തും. കോൺഗ്രസിന് നാലുസീറ്റേ യു.പിയിൽ നേടാനാകൂ. ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 42 സീറ്റിൽ 34-ഉം കൈക്കലാക്കും. ബിഹാർ ബി.ജെ.പി.-ജെ.ഡി.യു. സഖ്യത്തിനൊപ്പമായിരിക്കും. 40 സീറ്റിൽ 35-ഉം സഖ്യം നേടും. എന്നാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇത്തവണയും എൻ.ഡി.എ.യെ പടിക്ക് പുറത്തുനിർത്തും. എങ്കിലും കർണാടകയിൽ 28 സീറ്റിൽ 14 എണ്ണം സഖ്യം നേടും. ദക്ഷിണേന്ത്യയിൽ യു.പി.എ. 69 സീറ്റും മറ്റുപാർട്ടികൾ 46 സീറ്റും നേടും. പ്രധാനസംസ്ഥാനങ്ങളിൽ സംസ്ഥാനം ആകെ സീറ്റ് എൻ.ഡി.എ. യു.പി.എ. പഞ്ചാബ് 13 01 12 ഹരിയാണ 10 07 03 മധ്യപ്രദേശ് 29 23 06 ഒഡിഷ 21 09 12 വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ 25 14 09 മറ്റുപാർട്ടികൾ (02) ബംഗാൾ 42 07 01 തൃണമൂൽ(34) ഗോവ 02 01 01 ഗുജറാത്ത് 26 24 02 മഹാരാഷ്ട്ര 48 20 28 ബിഹാർ 40 35 05 ഉത്തർപ്രദേശ് 80 25 04 എസ്.പി.-ബി.എസ്.പി.(51) കർണാടക 28 14 14 Content Highlights: NDA, UPA, Survey


from mathrubhumi.latestnews.rssfeed http://bit.ly/2G0cRPl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages