അമേഠി: കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലനൽകി പാർട്ടിയുടെ ജനറൽ സെക്രട്ടറിയാക്കിയതിനൊപ്പം, യു.പി.യിൽ അടുത്ത കോൺഗ്രസ് സർക്കാരുണ്ടാക്കാനുള്ള ചുമതലകൂടി സഹോദരി പ്രിയങ്കാഗാന്ധിയെ ഏൽപ്പിച്ചതായി രാഹുൽഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും കോൺഗ്രസ് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലമായ അമേഠിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.“പ്രിയങ്കയെയും ജോതിരാദിത്യ സിന്ധ്യയെയും ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ തോൽപ്പിച്ചുകൊണ്ട് ഉത്തർപ്രദേശിൽ കോൺഗ്രസ് സർക്കാരിനു രൂപംകൊടുക്കണമെന്നുള്ളതാണത്. ബി.ജെ.പി. മുക്ത ഭാരതത്തെക്കുറിച്ചല്ല മറിച്ച് ബഹുമാനത്തോടുകൂടിയാണ് ഞാൻ സംസാരിക്കുന്നത്” -രാഹുൽ പറഞ്ഞു. ഗുജറാത്ത് ആയാലും യു.പി. ആയാലും തമിഴ്നാട് തുടങ്ങി എവിടെയായിരുന്നാലും സർവസന്നാഹത്തോടെ മുന്നിൽനിന്നുകൊണ്ട് കോൺഗ്രസ് മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം യു.പി.യിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽവരുന്നത് നിങ്ങൾ കാണും -അദ്ദേഹം പറഞ്ഞു. റഫാൽ വിമാനക്കരാറിൽ കേന്ദ്രസർക്കാരിനെ ശക്തമായി വിമർശിച്ച രാഹുൽ, വ്യവസായികളുടെ വായ്പകൾ എഴുതിത്തള്ളിയതിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി. തൊഴിൽ നൽകുമെന്ന വാഗ്ദാനം പ്രധാനമന്ത്രി പാലിച്ചില്ലെന്നു പറഞ്ഞ രാഹുൽ മണ്ഡലത്തിലെ വികസനം ബി.ജെ.പി. മന്ദഗതിയിലാക്കിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
from mathrubhumi.latestnews.rssfeed http://bit.ly/2TbEMja
via
IFTTT
No comments:
Post a Comment