തൃശൂർ: ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ മാന്ദാമംഗലം പള്ളിയിൽ പ്രവേശിച്ചത് എസ്.പി യതീഷ് ചന്ദ്രയുടെ അറിവോടെയാണെന്ന് ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയോസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നിങ്ങൾ പള്ളിയുടെ മുന്നിലേക്ക് പോകുക, അപ്പോൾ ഞങ്ങൾ നിങ്ങളെ തടയും. അപ്പോൾ സ്വാഭാവികമായും അതിന്റെ ചിത്രമെടുക്കാം. അത് കോടതിയിൽ ഹാജരാക്കി സുരക്ഷ ആവശ്യപ്പെടാമെന്ന് എസ്.പി. യതീഷ് ചന്ദ്ര പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഇവിടെ പോലീസ് കൃത്യവിലോപം കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. രണ്ടുദിവസം സമാധാനത്തോടെ ഉപവാസം നടത്തിയതാണ്. രാത്രി എന്നെ കാണാൻ വന്നവർ ഒരുമിച്ച് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ പള്ളിക്കുള്ളിൽ നിന്ന് കല്ലേറുണ്ടായെന്നും അദ്ദേഹം പറഞ്ഞു. content highlights:SPYatish Chandra says to go to Mannamangalam church-says Thrissur diocese head Yuhanon Mar Meletios
from mathrubhumi.latestnews.rssfeed http://bit.ly/2Di6fKC
via
IFTTT
No comments:
Post a Comment