എന്‍ഡിഎക്ക് കേവലഭൂരിപക്ഷമില്ല, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 31, 2019

എന്‍ഡിഎക്ക് കേവലഭൂരിപക്ഷമില്ല, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വെ

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 252 സീറ്റ് നേടുമെന്ന് ടൈംസ് നൗ നടത്തിയ അഭിപ്രായസർവെ പ്രവചിക്കുന്നു. കോൺഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 147 സീറ്റും മറ്റുള്ളവർക്ക് 144 സീറ്റും ലഭിക്കുമെന്ന് സർവെ ഫലം.ഒരു മുന്നണിക്കും കേവലഭൂരിപക്ഷമില്ല എന്നാണ് സർവെയുടെ കണ്ടെത്തൽ. 215 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സർവെ പറയുന്നു. 2014 ൽ 282 സീറ്റുകൾ നേടിയ ബിജെപിക്ക് 62 മണ്ഡലങ്ങൾ നഷ്ടപ്പെടുമെന്നാണ് സർവെയുടെ കണ്ടെത്തൽ. അതേ സമയം കോൺഗ്രസ് 44 സീറ്റുകളിൽ നിന്ന് 96 ആയി സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് സർവെ പറയുന്നത്. കേരളത്തിൽ യുഡിഎഫ് 16 സീറ്റ് നേടുമെന്ന് പറയുന്ന സർവെ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചിക്കുന്നു. മൂന്നു സീറ്റുകളാണ് എൽഡിഎഫിന് സാധ്യത കൽപിക്കുന്നത്. സർവെ പ്രകാരം പ്രധാന സംസ്ഥാനങ്ങളിലെ വരും തിരഞ്ഞെടുപ്പിലെ സാധ്യതകൾ ഉത്തർ പ്രദേശ് (80 സീറ്റ്): എസ്പി-ബിഎസ്പി മഹാസഖ്യം 51, എൻഡിഎ 27, യുപിഎ 2, മറ്റുള്ളവർ 0 മഹാരാഷ്ട്ര (48 സീറ്റ്): എൻഡിഎ 43, യുപിഎ 5, മറ്റുള്ളവർ 0 പശ്ചിമ ബംഗാൾ (42 സീറ്റ്): ടിഎംസി 32,എൻഡിഎ 9, യുപിഎ 1, മറ്റുള്ളവർ 0 ബീഹാർ (40 സീറ്റ്): എൻഡിഎ 25, യുപിഎ 15, മറ്റുള്ളവർ 0 തമിഴ്നാട് (39 സീറ്റ്): യുപിഎ 35, എഐഎഡിഎംകെ 4, എഡിഎ ഒരു സീറ്റും നേടില്ല എന്നാണ് സർവെ ഫലം മധ്യപ്രദേശ് (29 സീറ്റ്): എൻഡിഎ 23, യുപിഎ 6, ബിഎസ്പിയും മറ്റുള്ളവരും 0 കർണാടക (28 സീറ്റ്): യുപിഎയും എൻഡിഎയും 14 സീറ്റ് വീതം നേടി തുല്യനില നേടുമെന്ന് സർവെ സൂചന ആന്ധ്രപ്രദേശ് (25 സീറ്റ്): വൈഎസ്ആർസിപി 23, ടിഡിപി 2. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും എൻഡിയ്ക്കും തിരഞ്ഞെടുപ്പ് വൻനഷ്ടമായിരിക്കുമെന്നാണ് പ്രവചനം രാജസ്ഥാൻ (25 സീറ്റ്): എൻഡിഎ 17, യുപിഎ 8, ബിഎസ്പിയും മറ്റുള്ളവരും 0 ഒഡിഷ (21 സീറ്റ്): എൻഡിഎ 13, ബിജെഡി 8, യുപിഎയും മറ്റുള്ളവരും 0 കേരളം (20 സീറ്റ്): യുഡിഎഫ് 16, എൽഡിഎഫ് 3, എൻഡിഎ 1 Content Highlights: 2019 Lok Sabha elections,Times Now-VMR survey


from mathrubhumi.latestnews.rssfeed http://bit.ly/2UtIjtu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages