ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് പത്ത് ശതമാനം സംവരണം നൽകുന്നസംവരണ നിയമത്തിലെ ഭരണഘടനാ ഭേദഗതിക്കു സ്റ്റേ ഇല്ല. സാമ്പത്തിക സംവരണത്തിനെതിരേയുള്ളഹർജികൾ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം ഹർജികളിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസും അയച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരേയൂത്ത് ഫോർ ഇക്വാലിറ്റി നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്. വാർഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവർക്ക് സംവരണത്തിന് യോഗ്യത നൽകുന്നതാണ് സാമ്പത്തിക സംവരണ ബിൽ അമ്പത് ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി അറുപത് ശതമാനമാക്കുകയായിരുന്നു കേന്ദ്രസർക്കാർ ചെയ്തത്. പുതിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി വിധിക്കെതിരാണെന്നാണ് ഹർജിക്കാരുടെ വാദം. സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ഉന്നയിച്ചായിരുന്നു ഹർജി. സർക്കാർ തീരുമാനം റദ്ദാക്കണമെന്നും സംവരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള നടപടികൾക്ക് സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജി ആവശ്യപ്പെട്ടു. content highlights:Supreme Court Doesnt Hold 10 Per Cent Quota , Will Examine Validity, sent notice to center
from mathrubhumi.latestnews.rssfeed http://bit.ly/2RKK5tb
via
IFTTT
No comments:
Post a Comment