ഉത്പതിഷ്ണുക്കള്‍ക്ക് ജീവന് ഭീഷണി നേരിടുന്ന കാലം, പിന്നില്‍ സംഘപരിവാര്‍- മുഖ്യമന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

ഉത്പതിഷ്ണുക്കള്‍ക്ക് ജീവന് ഭീഷണി നേരിടുന്ന കാലം, പിന്നില്‍ സംഘപരിവാര്‍- മുഖ്യമന്ത്രി

തിരുവനന്തപുരം:ഉത്പതിഷ്ണുക്കൾക്ക് ജീവന് ഭീഷണി നേരിടുന്ന കാലഘട്ടത്തിലാണ്നാം ജീവിക്കുന്നതെന്നും പിന്നിൽ സംഘപരിവാറെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംവിധായകൻപ്രിയനന്ദന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ അത്തരത്തിൽ ഉള്ള ഒരു സംഭവും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. "പ്രിയനന്ദന് നേരെ ഭീഷണി നേരത്തെ ഒരു വിഭാഗം ഉയർത്തിയിരുന്നു. കേരളത്തിൽ അസഹിഷ്ണുത വളർന്നു വരുന്നതിനുള്ള തെളിവാണിത്.അറിയപ്പെടുന്ന കലാകാരനും നാട് ആദരിക്കുന്ന വ്യക്തിയുമാണ് പ്രിയനന്ദനൻ. ഉത്പതിഷ്ണുക്കൾക്ക് ജീവന് ഭീഷണി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇത് സംഘപരിവാറിന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകുന്നത്. കേരളത്തിൽ അത്തരത്തിൽ ഉള്ള ഒരു സംഭവും പ്രോത്സാഹിപ്പിക്കപ്പെടില്ല. സമൂഹം ഒറ്റക്കെട്ടായി നിൽക്കും". ലോക കേരള സഭ ധൂർത്താണെന്ന് പ്രതിപക്ഷം പറഞ്ഞതായി താൻ കണ്ടിട്ടില്ലെന്നുംചില പ്രസിദ്ധീകരണങ്ങളാണ് അത് പറയുന്നതെന്നും മാധ്യമ പ്രവർത്തകരുടെചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു.. "നാടിന്റെ വികസനത്തിന് വലിയ സംഭാവന നൽകുന്ന വേദിയാണ് ലോക കേരള സഭ. ലോകത്ത് പല പുതിയ അറിവുകളും വന്നിട്ടുണ്ട്. നാടിന്റെ വികസനത്തിന് ഉപയോഗിക്കാവുന്ന പുതിയ വിജ്ഞാനങ്ങളും ശേഷികളമുണ്ട്. ഇത് നമുക്ക് സ്വായകത്തമവാൻ കഴിയണം.നേരത്തെ ലോകകേരള സഭ ചേർന്നപ്പോൾ തന്നെ റീജണൽ സമ്മേളനം നടത്തണമെന്ന കാഴ്ച്ചപ്പാടുണ്ടായിരുന്നു. അതിനാലാണ് റീജണൽ സമ്മേളനം യുഎഇയിൽ നടക്കുന്നത്". ലോക കേരള സഭയുടെ ചെലവ് മലയാളി കമ്മ്യൂണിറ്റിയാണ് വഹിക്കുന്നത്. തീരെ ചിലവില്ലെന്നല്ല. ഞാൻ പോകുന്നുണ്ടെങ്കില്ലുംപ്രതിപക്ഷ നേതാവ് പോകുന്നുണ്ടെങ്കിലുംഅത് സർക്കാരാണ് വഹിക്കുക. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ആക്ഷേപിക്കാനുള്ള സമീപനമല്ല വേണ്ടത്. വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിയാണ് വിമർശിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. content highlights:CM Pinarayi Vijayan on Priyanandanan attack by RSS


from mathrubhumi.latestnews.rssfeed http://bit.ly/2RLYGEK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages