നിഷാമിന് മൂന്നുപകൽ മാതാവിനൊപ്പം കഴിയാൻ അനുമതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

നിഷാമിന് മൂന്നുപകൽ മാതാവിനൊപ്പം കഴിയാൻ അനുമതി

കൊച്ചി: തൃശ്ശൂരിൽ ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് മൂന്നു പകൽ മാതാവിനൊപ്പം കഴിയാൻ ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകി. എഴുപതുകാരിയായ മാതാവിനെക്കാണാൻ നിഷാമിന് ഒരാഴ്ചത്തെ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ അമൽ നിഷാം നൽകിയ ഹർജിയിലാണിത്.ജനുവരി 21 മുതൽ 23 വരെ കലൂരിലെ ഫ്ലാറ്റിൽ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ മാതാവിനൊപ്പം കഴിയാനാണ് അനുമതി. മാതാവിനോട് മാത്രമേ സംസാരിക്കാവൂ. ഫോൺ ഉപയോഗിക്കരുത്. പോലീസ് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് കെ. എബ്രാഹം മാത്യു വ്യക്തമാക്കി. നിഷാമിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് 20-ന് എറണാകുളം സബ്ജയിലിലേക്ക് കൊണ്ടുവരണം. രാവിലെ ജയിലിൽനിന്ന് ഫ്ലാറ്റിലേക്കും വൈകീട്ട് തിരികെ ജയിലിലേക്കും എത്തിക്കണം.ചട്ടപ്രകാരമുള്ള മറ്റുമാർഗങ്ങൾ പൂർണമായി വിനിയോഗിച്ചല്ല ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹർജിയെ എതിർത്ത് സർക്കാർ ബോധിപ്പിച്ചു. ഒരാൾക്കുമാത്രമായി അത്തരം കാര്യങ്ങളിൽ ഇളവ് നൽകുന്നത് ശരിയല്ല. രണ്ടുവർഷം തടവനുഭവിച്ചവർക്ക് സാധാരണ പരോളിന്‌ അർഹതയുണ്ട്. ജയിലിലെ പെരുമാറ്റം മുൻനിർത്തി പോലീസിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാവുമത്. നിഷാം സാധാരണ പരോളിന്‌ ഡിസംബർ 31-ന് അപേക്ഷിച്ചിട്ടുണ്ട്. അതിൽ പോലീസിന്റെ റിപ്പോർട്ട് വരുന്നേയുള്ളൂ.ആ അപേക്ഷ നിയമാനുസൃതം പരിഗണിക്കും. നിഷാമിന്റെ പേരിൽ കേരളത്തിലും പുറത്തുമായി പല കേസുകളുമുണ്ടെന്നും സർക്കാർ അറിയിച്ചു. മാതാവ് തിരുവനന്തപുരത്ത് ജയിലിൽ നിഷാമിനെ സന്ദർശിക്കാൻ പോയപ്പോൾ അവിടെ കുഴഞ്ഞു വീണിരുന്നെന്നാണ് ഭാര്യയുടെ ഹർജിയിൽ പറയുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2W3OYw2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages