ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിക്കാനായി ബി.ജെ.പി വീണ്ടും ഓപ്പറേഷൻ താമര നടപ്പാക്കുന്നുവെന്നആരോപണവുമായി കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാർ രംഗത്ത്. മൂന്ന് കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി മുംബൈയിലെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണെന്നും ശിവകുമാർ ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ കുതിരക്കച്ചവടമാണ് നടക്കുന്നത്. ഞങ്ങളുടെ മൂന്ന് എം.എൽ.എമാരെ മുംബൈയിലെ ഹോട്ടലിൽ ബി.ജെ.പി നേതാക്കന്മാർക്കൊപ്പം പാർപ്പിച്ചിരിക്കുകയാണ്. അവിടെ എന്താണ് നടക്കുന്നതെന്നും എത്ര രൂപയാണ് അവർക്ക് ഓഫർ കൊടുത്തിട്ടുള്ളതെന്നുമുള്ള കാര്യങ്ങൾ ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്- ഡി.കെ ശിവകുമാർ ആരോപിച്ചു. നമ്മുടെ മുഖ്യമന്ത്രി വളരെ സൗമ്യനായ വ്യക്തിയാണ്. എന്നാൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ കുറിച്ചൊക്കെ അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്. ബി.ജെ.പിയുടെ കളികൾ കാത്തിരുന്ന് കാണാം എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. താനായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ 24 മണിക്കൂറിനുള്ളിൽ ഇക്കാര്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരുമായിരുന്നു. ഈ കളിയിൽ ബി.ജെ.പി വിജയിക്കാൻ പോകുന്നില്ല. മകര സംസ്ക്രാന്തിക്ക് ശേഷം വിപ്ലവമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. നമുക്ക് നോക്കാം. കൂറുമാറ്റ നിരോധന നിയമം ഉള്ളതിനാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. എങ്കിലും വിഷയത്തെ കുറിച്ച് തങ്ങൾക്ക് ധാരണയുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി. എന്നാൽ ശിവകുമാറിന്റെ ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു. കോൺഗ്രസ് തങ്ങളുടെ കഴിവുകേടും തമ്മിലടിയും മറച്ചുപിടിക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു. 2008 കാലത്ത് കോൺഗ്രസ് എം.എൽ.എമാരെ പ്രലോഭിപ്പിച്ച് മറുകണ്ടം ചാടിക്കാനായി നടത്തിയ ശ്രമങ്ങളാണ് ഓപ്പറേഷൻ ഓപ്പറേഷൻ താമര എന്നപേരിൽ അറിയപ്പെടുന്നത്. കർണാടക രാഷ്ട്രീയത്തിൽ ബിജെപിയുടെ അട്ടിമറി ശ്രമങ്ങളെ തടഞ്ഞ് സർക്കാരിനെ രക്ഷിച്ചെടുത്ത ചാണക്യനായാണ് ഡി.കെ ശിവകുമാർ അറിയപ്പെടുന്നത്. റിസോർട്ട് രാഷ് ട്രീയത്തിലൂടെയാണ് കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ട് നേടിയത്. content highlights:3 Congress Lawmakers,Mumbai Hotel,BJP Leaders,DK Shivakumar
from mathrubhumi.latestnews.rssfeed http://bit.ly/2RpmnCx
via
IFTTT
No comments:
Post a Comment