'വിശ്വാസം' കാണാന്‍ പണം നല്‍കിയില്ല; മകന്‍ അച്ഛനെ തീ കൊളുത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 10, 2019

'വിശ്വാസം' കാണാന്‍ പണം നല്‍കിയില്ല; മകന്‍ അച്ഛനെ തീ കൊളുത്തി

ചെന്നൈ: നടൻ അജിത്ത് കുമാറിന്റെ പുതിയ ചിത്രം വിശ്വാസം കാണാൻ ടിക്കറ്റിന് പണം നൽകാത്തതിന്റെ പേരിൽ മകൻ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തമിഴ്നാട്ടിലെ കാട്പാടിയിലാണ് സംഭവം.നാൽപ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകൻ അജിത്ത് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. സംഭവത്തിൽ മകൻ അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴകം കാത്തിരിക്കുന്ന സിനിമയാണ് തല അജിത്തിന്റെ വിശ്വാസം. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലറുകൾക്കും പോസ്റ്ററുകൾക്കും വലിയ വരവേൽപ്പാണ് ലഭിച്ചത്. രജനീകാന്ത് ചിത്രം പേട്ടയ്ക്കൊപ്പമാണ് വിശ്വാസത്തിന്റെ റിലീസ് എന്നത് ആരാധകരുടെ ആവേശം വാനോളമാണ് ഉയർത്തിയിരിക്കുന്നത്. തലൈവർ-തല ചിത്രങ്ങൾ നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തമിഴ്നാട്ടിൽ പൊങ്കലിന് സമാനമായ പ്രതീതിയാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Content Highlights : Ajith fan sets his father on fire after the latter refused to give him money to buy Viswasam ticket, Viswasam Movie Ahith Kumar, Thala Ajith New Movie


from mathrubhumi.latestnews.rssfeed http://bit.ly/2M0voMj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages