ന്യൂഡൽഹി: ചാറ്റ് ഷോയ്ക്കിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ബി.സി.സി.ഐ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകി ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. പറഞ്ഞുപോയ കാര്യങ്ങളിൽ കുറ്റബോധമുണ്ടെന്നും ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും ബി.സി.സി.ഐയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി പാണ്ഡ്യ പറഞ്ഞു. കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് പാണ്ഡ്യ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയർന്നിരുന്നു. സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിമർശനം ശക്തമായതോടെ ഹർദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെ സി.ഒ.എ തലവൻ വിനോദ് റായ് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിക്കുമെന്നോ, അധിക്ഷേപകരമാകുമെന്നോ അറിയാതെയായിരുന്നു ആ പരാമർശങ്ങൾ. സംഭവിച്ച് പോയതിൽ അതിയായ കുറ്റബോധമുണ്ട്. ആ പ്രതികരണങ്ങൾ ഏതെങ്കിലും വിഭാഗത്തെ മനപ്പൂർവം മോശമാക്കാനായിരുന്നില്ല, പാണ്ഡ്യ മറുപടിയിൽ വ്യക്തമാക്കി. ആ ഷോയുടെ സ്വഭാവം കൊണ്ട് കുറച്ച് കടന്ന് സംസാരിച്ചു പോയതാണ്. സമാനമായ സംഭവങ്ങൾ ഇനി എന്റെ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്ന് ഉറപ്പ് നൽകുന്നതായും പാണ്ഡ്യ ബി.സി.സി.ഐയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു. Content Highlights: hardik pandya responds to bcci show cause notice
from mathrubhumi.latestnews.rssfeed http://bit.ly/2QBP5L6
via
IFTTT
No comments:
Post a Comment