പണിമുടക്കിനിടെ എസ്.ബി.ഐ. ബ്രാഞ്ച് ആക്രമണം; രണ്ട് എന്‍.ജി.ഒ. യൂണിയന്‍ നേതാക്കള്‍ അറസ്റ്റില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 10, 2019

പണിമുടക്കിനിടെ എസ്.ബി.ഐ. ബ്രാഞ്ച് ആക്രമണം; രണ്ട് എന്‍.ജി.ഒ. യൂണിയന്‍ നേതാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാംദിവസം തിരുവനന്തപുരത്തെ എസ്.ബി.ഐ. ട്രഷറി ബ്രാഞ്ചിനു നേരെ ആക്രമണമുണ്ടായ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. എൻ.ജി.ഒ. യൂണിയൻ നേതാക്കളായ അശോകൻ, ഹരിലാൽ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഇരുവരും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടന്റാണ് അശോകൻ. ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടറേറ്റിലെ അറ്റൻഡറാണ് ഹരിലാൽ. ഇരുവരെയും ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച രാവിലെയാണ് ബ്രാഞ്ചിനു നേർക്ക് ആക്രമണമുണ്ടായത്. പതിനഞ്ചോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. മാനേജറുടെ ക്യാബിനിൽ കയറിയ അക്രമികൾ മേശയും കമ്പ്യൂട്ടറും ഫോണുകളും തകർക്കുകയായിരുന്നു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം അക്രമം നടത്തിയ സംഘത്തിൽ ഉൾപ്പെട്ടവർ കീഴടങ്ങിയേക്കുമെന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. content highlights:two ngo leaders arrested in connection with sbi treasury branch attack


from mathrubhumi.latestnews.rssfeed http://bit.ly/2LZbFN2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages