ന്യൂഡൽഹി : സ്വന്തം നിലനില്പിനുവേണ്ടിയാണ് ഉത്തർപ്രദേശിൽ എസ്.പി.യും ബി.എസ്.പി.യും സഖ്യമുണ്ടാക്കിയതെന്ന് ബി.ജെ.പി.രാജ്യത്തിനോ ഉത്തർപ്രദേശിനോ വേണ്ടിയല്ല ഈ നീക്കമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ഒറ്റയ്ക്കുനിന്നാൽ മോദിയെ നേരിടാൻ കഴിയില്ലെന്ന് ഇരുകൂട്ടർക്കും അറിയാം. അതിനാൽ, കൈകോർക്കുകയാണ്. മോദിയോടുള്ള എതിർപ്പ് മാത്രമാണ് ഈ സഖ്യത്തിന്റെ അടിസ്ഥാനം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ സഖ്യം സ്വാധീനമുണ്ടാക്കാൻ പോകുന്നില്ല. തിരഞ്ഞെടുപ്പ് കണക്കു മാത്രമല്ല, രസതന്ത്രം കൂടിയാണ്- മന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2RtHZhn
via
IFTTT
No comments:
Post a Comment