വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 31 വിജയകരമായി വിക്ഷേപിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, February 6, 2019

വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 31 വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ തീരത്തു സ്ഥിതി ചെയ്യുന്നഫ്രഞ്ച് ഗയാനയിൽനിന്ന് ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 2.31നായിരുന്നു വിക്ഷേപണം. യൂറോപ്യൻ വിക്ഷേപണ എജൻസിയായ ഏരിയൻസ്പേസിന്റെ ഏരിയൻ 5 റോക്കറ്റാണ് ജിസാറ്റ് 31നെ ഭ്രമണപഥത്തിലെത്തിച്ചത്. 2,535 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 15 വർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ഐ.എസ്.ആർ.ഒ.യുടെ 40-ാം വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് -31. ടെലിവിഷൻ, ഡിജിറ്റൽ സാറ്റലൈറ്റ് വാർത്താശേഖരണം, വിസാറ്റ് നെറ്റ് വർക്ക്, ഡി.ടി.എച്ച്. ടെലിവിഷൻ സേവനം തുടങ്ങിയ കാര്യങ്ങൾക്ക് ഈ ഉപഗ്രഹം പ്രയോജനപ്പെടുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ നിന്നുമുള്ള വാർത്താവിനിമയം വേഗത്തിലാക്കാൻ ഉപകരിക്കും. 🇮🇳 #ISROMissions 🇮🇳 Heres a lift-off video from @Arianespace.#GSAT31#Ariane5 (#VA247) pic.twitter.com/mHvltAXC1Y — ISRO (@isro) February 6, 2019 content highlights:india successfully launches GSAT 31, gsat 31


from mathrubhumi.latestnews.rssfeed http://bit.ly/2HT4Xty
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages