ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചേർന്ന മന്ത്രിസഭാ സുരക്ഷാ സമിതി യോഗം അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ 9.15ഓടെയാണ് സമിതി ചേർന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എന്നിവരും സൈനിക തലവൻമാരും പങ്കെടുത്തു. അന്താരാഷ്ട്രതലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗത്തിന് ശേഷംധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു.ഇതിനായി വിദേശകാര്യ മന്ത്രാലയം നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു. ആക്രമണത്തിന് ഉത്തരവാദികളും സഹായം നൽകിയവരും വലിയ വില കൊടുക്കേണ്ടി വരും.പാകിസ്താന് നൽകിയിരുന്ന സൗഹൃദരാഷ്ട്ര പദവി (മോസ്റ്റ് ഫേവേർഡ് നേഷൻ) എടുത്ത് മാറ്റിയതായും ജയ്റ്റ്ലി അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വാഗാ അതിർത്തി വഴിയുള്ള വ്യാപാര ബന്ധം ഇന്ത്യ അവസാനിപ്പിച്ചു. കശ്മീരിലെ സുരക്ഷാ സഹചര്യമാണ് യോഗത്തിൽ ചർച്ചയായത്. ബീഹാറിലെ പൊതുറാലിയിൽ പങ്കെടുക്കേണ്ടിയിരുന്ന രാജ്നാഥ് സിങ് പരിപാടി റദ്ദാക്കിയാണ് ശ്രീനഗറിലേക്ക് പുറപ്പെട്ടത്. ഡൈറക്ടർ ജനറൽ രാജീവ് റായ് ഭട്നഗറാണ് ഒപ്പമുള്ളത്.ജമ്മുവിലെത്തിയ രാജ്നാഥ് സിങ് ആശുപത്രിയിൽ പരിക്കേറ്റ് ചികിതസയിൽ കഴിയുന്ന ജവാൻമാരെയും സന്ദർശിക്കും. സ്വീഡനിലായിരുന്ന നിർമ്മല സീതാരാമൻ യാത്രവെട്ടിച്ചുരുക്കിയാണ് തിരിച്ചെത്തിയത്.മിന്നൽ ആക്രമണ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള നിർണ്ണായക തീരുമാനങ്ങളെടുക്കുന്നതിൽ പങ്കുവഹിക്കുന്നയാളാണ് അജിത്ത് ഡോവൽ. ഓരോ മിനുട്ടുകൾ കൂടുന്തോറുമുള്ള പുതിയ വിവരങ്ങൾ സിആർപിഎഫ് ഉദ്യോഗസ്ഥർ അജിത്ത് ഡോവലെ അറിയിക്കുന്നുണ്ട്. ഐബി ഡിഐബി ഡയറക്ടറെയും സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. content highlights:Pulwama attack, meeting of the Cabinet Committee on Security concluded
from mathrubhumi.latestnews.rssfeed http://bit.ly/2GpxxRX
via
IFTTT
No comments:
Post a Comment