ഉപതിരഞ്ഞെടുപ്പ്: പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫും യുഡിഎഫും; ബി.ജെ.പിക്ക് പൂജ്യം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 15, 2019

ഉപതിരഞ്ഞെടുപ്പ്: പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫും യുഡിഎഫും; ബി.ജെ.പിക്ക് പൂജ്യം

കോഴിക്കോട്: സംസ്ഥാനത്തെ 10 ജില്ലകളിലായി 30 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന ഉപതരിഞ്ഞെടുപ്പിൽ പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫും യുഡിഎഫും.പതിനാറിടത്ത് എൽഡിഎഫും 12 ഇടങ്ങളിൽ യുഡിഎഫും ജയിച്ചപ്പോൾ ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.ഒരിടത്ത് യുഡിഎഫ് വിമതനും ഒരു സ്വന്തനും ജയിച്ചു. അട്ടിമറിയിലൂടെ മലപ്പുറം ജില്ലയിലെ തിരൂർ ബ്ലോക്ക് പഞ്ചായത്തും തവനൂർ പഞ്ചായത്തും എൽഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് ഒഞ്ചിയം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആർ.എം.പി വിജയിച്ചു. ആർഎംപി സ്ഥാനാർഥി പി.ശ്രീജിത്ത് 308 വോട്ടുകൾക്കാണ് വിജയിച്ചത്. സിപിഎമ്മിലെ രാജാറാം തൈപ്പള്ളിയെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്തിൽ ആർഎംപിയുടെ ഭരണം തുടരും. യുഡിഎഫ് ഇവിടെ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. അതേ സമയം ഇവിടെ ആർഎംപിക്ക് നേരത്തെയുണ്ടായിരുന്ന ഭൂരിപക്ഷം കുറക്കാനായതിൽ സിപിഎമ്മിന് ആശ്വസിക്കാം. കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി പി.ആർ.രാകേഷ് 187 വോട്ടിന് ജയിച്ചു.കോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ എൽഡിഎഫ് ജയിച്ചു. സിപിഎമ്മിലെ ശ്രീനിവാസൻ മേപ്പാടി 299 വോട്ടുകൾക്കാണ് ജയിച്ചത്. താമരശ്ശേരി പള്ളിപ്പുറം വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ എൻപി മുഹമ്മദലി 389 വോട്ടുകൾക്ക് ജയിച്ചു. ബത്തേരി നെന്മേനി പഞ്ചായത്തിലെ 15-ാം വാർഡിൽ യുഡിഎഫിലെ കെ.സി.പത്മനാഭൻ 149 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. പാലക്കാട് ബിജെപിക്ക് കനത്ത തിരിച്ചടി നൽകി രണ്ടാം വാർഡായ കൽപ്പാത്തിയിൽ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാർത്ഥി പി.എസ് വിബിൻ 421 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി എൻ. ശാന്തകുമാരൻ 464 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായി. നേരത്തെ കോൺഗ്രസിന്റെ കൗൺസിലറായിരുന്ന ശരവണൻ രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ശരവണൻ പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു. സിപിഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.തിരുമിറ്റക്കോടിൽ എൽഡിഎഫിലെ ടി.പി.സലാം 248 വോട്ടുകൾ ജയിച്ചു. കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ആർ.കെ.കാർത്തികേയൻ 269 വോട്ടിന് ജയിച്ചു. കല്യാശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മോഹനൻ 633 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥിക്ക് ഇവിടെ 92 വോട്ടുകൾ മാത്രമെ കിട്ടിയുള്ളൂ. നെല്ലിയാമ്പതി ലില്ലി ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ പി.അംബികയാണ് ജയിച്ചത്. അഗളി പഞ്ചായത്തിലെ പാക്കുളം വാർഡ് യുഡിഎഫ് നിലനിർത്തി. 14 വോട്ടിന് കോൺഗ്രസിലെ ജയറാമാണ് ജയിച്ചത്. മലപ്പുറംതിരൂർ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂരിലും എൽഡിഎഫ് അട്ടിമറി ജയം നേടി. ഇതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം എൽഡിഎഫിനായി. എൽഡിഎഫിലെ സി.ഒ.ബാബുരാജ് 265 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.കവനൂർ പഞ്ചായത്തിൽ ലീഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിനായി. ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ നാരായണ വിലാസം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി സുകുമാരിയമ്മ ഇവിടെ 102 വോട്ടുകൾക്ക് ജയിച്ചു. ആലപ്പുഴ നഗരസഭയിലെ ജില്ലാകോടതി വാർഡിൽ കോൺഗ്രസിന് തിരിച്ചടി. ഇവിടെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച ബി.മെഹബൂബാണ് ജയിച്ചത്. കായകളും നഗരസഭയിലെ പന്ത്രണ്ടാം വാർഡ് എൽഡിഎഫ് നിലനിർത്തി. കൈനരി പഞ്ചയാത്തിലെ ഭജനമഠം വാർഡും എൽഡിഎഫ് നിലനിർത്തി. തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ ചാമവിളപ്പുറം വാർഡിൽ കോൺഗ്രസ് ജയിച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുയായിരുന്നു. ഒറ്റശേഖര മംഗലം പഞ്ചായത്തിലെ പ്ലാപഴഞ്ഞി വാർഡ് യുഡിഎഫ് നിലനിർത്തി. കൊച്ചി കോർപ്പറേഷൻ 52-ാം വാർഡിൽ എൽഡിഎഫ് അട്ടിമറി ജയം നേടി.വൈറ്റില ജനത വാർഡിൽ58 വോട്ടിന് ബൈജു തോട്ടാളിയാണ് ജയിച്ചത്.എറണാകുളം കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാർഥി ബിൻസി എൽദോസാണ് ജയിച്ചത്.കോതമംഗലത്തെ ചേലാമറ്റം വാർഡ് യുഡിഎഫ് നിലനിർത്തി. ഒക്കൽ പഞ്ചായത്തിലെ 14-ാം വാർഡിൽ യുഡിഎഫിലെ സീനാ ബെന്നി ജയിച്ചു. റാന്നിയിലെ പുതുശ്ശേരിമല വാർഡ് എൽഡിഎഫ് നിലനിർത്തി. പാലക്കാട് നഗരസഭയിലെ കൽപ്പാത്തി വാർഡ് യുഡിഎഫ് നിലനിർത്തി. കോട്ടയം നീണ്ടൂർ പഞ്ചായത്ത് 9-ാം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ ശ്രീകണ്ഠപുരം നഗരസഭയിലെ കാവുമ്പായി വാർഡ് സിപിഎം നിലനിർത്തി.കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ആർ.കെ.കാർത്തികേയൻ 269 വോട്ടിന് ജയിച്ചു. കല്യാശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മോഹനൻ 633 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥിക്ക് ഇവിടെ 92 വോട്ടുകൾ മാത്രമെ കിട്ടിയുള്ളൂ. തൃശൂർ അരിമ്പൂർ ഗ്രാമ പഞ്ചായത്തിലെ 12-ാം വാർഡിലേക്കും ചാഴൂർ ഗ്രാമ പഞ്ചായത്തിലെ 11 -ാം വാർഡിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയം. ചാഴൂരിൽ 208 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനുഷ സുനിലും അരിമ്പൂരിൽ 357 വോട്ടിന് സി ജി സജീഷും വിജയിച്ചു. Content Highlights:Local body by election across kerala-ldf-udf-bjp


from mathrubhumi.latestnews.rssfeed http://bit.ly/2GKlPRl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages