ജവാന്മാരുടെ മൃതദേഹങ്ങൾ ഡല്‍ഹിയിലെത്തിക്കുക പ്രത്യേക വിമാനത്തില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 15, 2019

ജവാന്മാരുടെ മൃതദേഹങ്ങൾ ഡല്‍ഹിയിലെത്തിക്കുക പ്രത്യേക വിമാനത്തില്‍

ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്മാരുടെ മൃതദേഹങ്ങൾ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ ജമ്മു കശ്മീരിൽനിന്ന് ഡൽഹിയിലെത്തിക്കും. Indian Air Force C-17 to go to J&Ks Srinagar from Hindon to get the mortal remains of CRPF personnel killed in #PulwamaAttack. — ANI (@ANI) February 15, 2019 ഉത്തർപ്രദേശിലെ ഹിന്ദോൻ എയർ ഫോഴ്സ് സ്റ്റേഷനിൽനിന്ന് സി 17 ഗ്ലോബ് മാസ്റ്റർ വിമാനം ഉടൻതന്നെ ശ്രീനഗറിലേക്ക് തിരിക്കുമെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനത്ത് എത്തിക്കുന്ന മൃതദേഹങ്ങൾ, തുടർന്ന് ജവാന്മാരുടെ സ്വദേശങ്ങളിലേക്ക്വിമാനമാർഗം എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരവാദികൾ ചാവേറാക്രമണം നടത്തിയത്. വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ ഓടിച്ചു കയറ്റുകയായിരുന്നു. 45ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ആദിൽ അഹമ്മദ് ദർ എന്ന ജെയ്ഷെ ഭീകരനാണ് സ്കോർപിയോ സി ആർ പി എഫ് വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റിയത്. content highlights:iafs c17 to go to srinagr to get the mortal remains of CRPF personnel killed in pulwama, pulwama terror attack


from mathrubhumi.latestnews.rssfeed http://bit.ly/2tnUZ9G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages