തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിനു പകരം 'കേരളം' എന്നാക്കി മാറ്റണമെന്ന് സംസ്ഥാന സർക്കാർ. ഈയാവശ്യം ഉന്നയിച്ചുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഭരണഘടനാ വ്യവസ്ഥപ്രകാരം കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ നിയമനിർമാണം നടത്തേണ്ടത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കം സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാൻ നിയമനിർമാണം നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുന്നു എന്നാണ് പ്രമേയത്തിന്റെ ഉള്ളടക്കം. മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിരുന്നു, എന്നാൽ, ഉടൻ ഇത് പ്രമേയരൂപത്തിൽ വരുമെന്ന് കരുതിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബുധനാഴ്ച രാവിലെ യു.ഡി.എഫ്. നിയമസഭാ കക്ഷിയോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളനിവത്കരണത്തിന്റെ ഭാഗമായി വന്ന പേരാണ് കേരള. നാടിന്റെ ഭാഷയുടെയും സംസ്കാരത്തിന്റെയും സത്ത ഉൾക്കൊള്ളുന്ന പേര് കേരളം എന്നാണെന്ന് അംഗങ്ങൾക്ക് വിതരണംചെയ്ത പ്രമേയത്തിൽ പറയുന്നു. ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ബംഗാൾ നിയമസഭ പ്രമേയം പാസാക്കിയിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. ബംഗ്ലാദേശുമായുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണിത്. Content Highlights:no kerala-we keralam
from mathrubhumi.latestnews.rssfeed http://bit.ly/2t7SqIQ
via
IFTTT
No comments:
Post a Comment