ടോക്യോ: രാജ്യത്ത് ജനസംഖ്യ കുറയുന്നതിന് പ്രസവിക്കാത്ത സ്ത്രീകളെ കുറ്റപ്പെടുത്തിയ ജപ്പാൻ ഉപപ്രധാനമന്ത്രി ടാരോ അസോയ്ക്കുനേരെ പ്രതിഷേധം. സാമൂഹിക സുരക്ഷാചെലവ് കൂടുന്നതിന് പ്രായമായവരെ അധിക്ഷേപിക്കുന്നവരുണ്ട്. എന്നാൽ, യഥാർഥത്തിൽ പ്രസവിക്കാത്ത സ്ത്രീകളാണ് ഇക്കാര്യത്തിൽ കുറ്റക്കാർ എന്നായിരുന്നു അസോയുടെ പ്രസംഗം. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. തന്റെ പ്രസംഗം വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ലോകത്ത് അധിവേഗം ജനസംഖ്യ കുറയുന്ന രാജ്യമാണ് ജപ്പാൻ. ജനസംഖ്യയുടെ 20 ശതമാനവും 65 വയസ്സിൽ കൂടുതലുള്ളവരാണ്. 1970 മുതലാണ് ജപ്പാനിൽ ജനസംഖ്യ കുറയാൻ തുടങ്ങിയത്. 2017-ൽ രാജ്യത്തെ മരണനിരക്കിലും കുറവായിരുന്നു ജനനനിരക്ക്. Content Highlights:japan deputy prime ministers comment against women
from mathrubhumi.latestnews.rssfeed http://bit.ly/2HRM3Du
via
IFTTT
No comments:
Post a Comment