അബുദാബി: ചരിത്രത്തിൽ ഇടംപിടിച്ച പര്യടനം വിജയിപ്പിക്കാൻ എല്ലാ സഹായവും നൽകിയ യു.എ.ഇ. ഗവൺമെന്റിന് ഫ്രാൻസിസ് മാർപാപ്പയുടെ നന്ദിപ്രകടനം. വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു മാർപാപ്പ യു.എ.ഇ. ഗവൺമെന്റിന് നന്ദി പ്രകാശിപ്പിച്ചത്. തന്നെ ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്തു അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രത്യേക നന്ദിയും മാർപാപ്പ രേഖപ്പെടുത്തി. മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള നന്ദി പ്രകടനത്തിനിടയിൽ പരിപാടി വിജയിപ്പിക്കാൻ എല്ലാ സഹായങ്ങളും നൽകിയ ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ പേര് പറഞ്ഞപ്പോഴാകട്ടെ സ്റ്റേഡിയം വൻ ഹർഷാരവത്തോടെയാണ് അതിനോട് പ്രതികരിച്ചത്. രണ്ട് തവണയായി ശൈഖ് മുഹമ്മദിന്റെ പേര് പറഞ്ഞപ്പോഴും ജനക്കൂട്ടം വലിയ ആവേശത്തോടെയാണ് അവരുടെയും നന്ദി ഹർഷാരവത്തിലൂടെ രേഖപ്പെടുത്തിയത്. content highlights:pope francis uaevisit
from mathrubhumi.latestnews.rssfeed http://bit.ly/2I7kxCj
via
IFTTT
No comments:
Post a Comment